Kerala
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ ഭക്ഷ്യവിഷബാധ; 7 കുട്ടികൾ ചികിത്സയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ ഭക്ഷ്യവിഷബാധ. കുട്ടികളുടെ സ്പെഷ്യൽ വാർഡിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നത്. ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പട്ടതിനെ തുടർന്ന് 7 കുട്ടികളെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാർഡിൽ ഡിഎംഒയുടെ സംഘം പരിശോധന നടത്തി. കുട്ടികൾ കൂട്ടം കൂടി കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയെന്ന് സംശയം ഉയർന്നിരിക്കുന്നത്.
