തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ബ്രെയിൻ അഥവാ മസ്തിഷ്കം. അതുകൊണ്ടു തന്നെ തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുമെല്ലാം വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ അഥവാ ഗ്ലൈസമിക് സൂചിക ധാരാളം ഉള്ള പാനീയങ്ങള്‍ കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നന്നല്ല. സംസ്കരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയുടെ ഉപയോഗവും ഒഴിവാക്കുക. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഒട്ടും നന്നല്ല. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും തലച്ചോറിന്‍റെ ആരോഗ്യത്തെ മോശമാക്കും. കൃത്യമ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലത്. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും തലച്ചോറിന്‍റെ ആരോഗ്യത്തെ മോശമാക്കാം. തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഉപ്പിന്‍റെ അമിത ഉപയോഗവും ഒഴിവാക്കുക. മദ്യപാനവും ഒഴിവാക്കുന്നതാണ് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലത്. അമിത മദ്യപാനം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതല്ല.
