NationalSpot light

യുപിയില്‍ നിന്നും ബീഹാറിലേക്ക്; കൂറ്റന്‍ പെരുമ്പാമ്പിന്‍റെ ട്രക്ക് യാത്രാ ദൃശ്യങ്ങൾ വൈറൽ

മനുഷ്യനെ അതിശയിപ്പിക്കുന്ന തരത്തില്‍ യാത്രകള്‍ ചെയ്യുന്ന മൃഗങ്ങളുണ്ട്. അവയില്‍ ദേശാടന പക്ഷികള്‍ മുതല്‍ ആനകളും കടുവകളും എന്തിന് പ്രവുകള്‍ വരെ ഉള്‍പ്പെടുന്നു. എന്നാല്‍ യുപിയില്‍ നിന്നും ബീഹാറിലേക്ക് 100 കിലോമീറ്ററോളം ദൂരം ദേശീയ പാതയിലൂടെ സഞ്ചരിച്ച് എത്തിയത് ഒരു കൂറ്റന്‍ പെരുമ്പാമ്പ്. അതും ബീഹാറിലേക്ക് റോഡ് നിര്‍മ്മാണത്തിന് കല്ലുകൾ കൊണ്ട് പോകുന്ന ട്രക്കിന്‍റെ എഞ്ചിന് മുകളില്‍ ഒളിച്ചിരുന്നാണ് ഈ കൂറ്റന്‍ പെരുമ്പാമ്പ് ആരുമറിയാതെ സംസ്ഥാന അതിര്‍ത്തി കടന്നത്.  ഉത്തർപ്രദേശിലെ കുശിനഗറിൽ നിന്ന് തുടങ്ങിയ പെരുമ്പാമ്പിന്‍റെ ദീർഘദൂര യാത്ര അവസാനിച്ചതാകട്ടെ ബീഹാറിലെ നർകതിയഗഞ്ചിലും. ഇതിനിടെ പെരുമ്പാമ്പ് സഞ്ചരിച്ചത് 98 കിലോമീറ്റര്‍ ദൂരം. അതേസമയം വാഹനം ഓടിച്ച ഡ്രൈവർ തനിക്കൊപ്പം മറ്റൊരാൾ കുടിയുള്ള വിവരം അറിഞ്ഞ് പോലുമില്ല. വീഡിയോ പങ്കുവച്ച് കൊണ്ട് സച്ച് കി ആവാസ് ന്യൂസ് ചാനൽ എന്ന എക്സ് ഉപയോക്താവ് ഇങ്ങനെ എഴുതി, ‘ബിഹാറിൽ നിന്നും ഞെട്ടിപ്പിക്കുന്ന ഒരു കേസാണ് പുറത്തുവരുന്നത്. യുപിയിലെ ഖുശിനഗറിൽ നിന്ന് ട്രക്കിന്‍റെ എഞ്ചിനിൽ ഒളിച്ച് പെരുമ്പാമ്പ് നർകതിയഗഞ്ചിലെത്തി.

ഓക്സിജൻ സിലിണ്ടറിന്‍റെ സഹായത്തോടെ പാട്ട് പാടി റാപ്പർ ഡേവ് ബ്ലണ്ട്സ്; വീഡിയോ കണ്ടത് 71 ലക്ഷം പേര്‍ തൊഴിലാളികൾ ട്രക്കിൽ നിന്ന് കല്ലുകൾ ഇറക്കുമ്പോഴാണ് പെരുമ്പാമ്പ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാഹനത്തിന്‍റെ ബോണറ്റ് തുറന്നപ്പോഴാണ് കുടുങ്ങിക്കിടക്കുന്ന നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. പിന്നീട് പാമ്പിനെ വണ്ടിയില്‍ നിന്നും മാറ്റി. പെരുമ്പാമ്പിനെ കാട്ടിലേക്ക് വിടുമെന്ന് വനംവകുപ്പ് സംഘം അറിയിച്ചു.’ അതേസമയം 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് പെരുമ്പാമ്പിനെ വണ്ടിയുടെ എഞ്ചിനില്‍ നിന്നും പുറത്തെടുക്കാനായത്. അതേസമയം പാമ്പിന് ഇത്രയും ദൂരം വാഹനത്തിന്‍റെ എഞ്ചിനുള്ളിൽ കിടന്ന് യാത്ര ചെയ്തിട്ടും പാമ്പിന് കാര്യമായ പരിക്കുകളില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെരുമ്പാമ്പനെ പിന്നീട് വാത്മീകി നഗര്‍ കാട്ടിലേക്ക് തുറന്ന് വിട്ടു. യുപിയിലെ കുശിനഗർ പ്രദേശം ധാരാളം പാമ്പുകളുള്ള ഒരു പ്രദേശമാണ്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button