Health Tips

ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍

കരളിൽ കൊഴുപ്പടിയുന്ന രോഗമാണ് ഫാറ്റി ലിവര്‍. അമിത മദ്യപാനവും പുകവലിയും,  അമിതവണ്ണം, കൊഴുപ്പ് കൂടിയ ഭക്ഷണക്രമം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ രോഗ സാധ്യത കൂട്ടും. ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം. ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.  ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ അവക്കാഡോ ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.   വിറ്റാമിൻ സിയും മറ്റ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.   ആപ്പിളിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കരളിനെ ഫാറ്റി ലിവറിൽ നിന്ന് സംരക്ഷിക്കുന്നു.   ആന്‍റിഓക്സിഡന്‍റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മാതളവും ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.   വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ചും ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.   വെള്ളവും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തണ്ണിമത്തനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കും.     ബ്ലൂബെറി, റാസ്ബെറി, ക്രാൻബെറി എന്നിവയുൾപ്പെടെയുള്ള ബെറി പഴങ്ങളും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button