രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍
രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. രോഗ പ്രതിരോധശേഷി കൂട്ടാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്‍റെ കാര്യത്തില്‍ തന്നെയാണ്. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ഓറഞ്ച് വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 2. മാതളം ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഫലമാണ് മാതളം. മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
3. പേരയ്ക്ക വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണിത്. ഇവ അണുബാധകൾക്ക് എതിരെ സ്വാഭാവിക സംരക്ഷണം നൽകുകയും ചെയ്യും. കൂടാതെ നാരുകളാല്‍ സമ്പന്നമായതിനാല്‍ പേരയ്ക്ക കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
4. ആപ്പിള്‍ വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആപ്പിള്‍ കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
5. കിവി വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ കിവിയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.