Kerala
ആലപ്പുഴ ബൈപ്പാസ് മേൽപ്പാലം നിർമ്മാണ പ്രവർത്തനത്തിനിടെ ഗർഡറുകൾ തകർന്ന് വീണു; നിലംപതിച്ചത് നാല് ഗർഡറുകൾ

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ നിർമ്മാണം നടക്കുന്ന പുതിയ ബൈപ്പാസ് മേൽപാതയുടെ നാല് ഗർഡറുകൾ തകർന്ന് വീണു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആളപായമില്ലെന്നാണ് നിഗമനം. 90 ടൺ വീതം ഭാരമുള്ള ഗർഡറുകളാണ് വീണത്. ആളുകൾ അടിയിൽപ്പെട്ടിട്ടുണ്ടോയെന്ന് ഗർഡറുകൾ ഉയർത്തി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ തകർന്ന ഗർഡറിൻ്റെ അവശിഷ്ടങ്ങൾ നീക്കാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. ജില്ലാ കളക്ടർ അലക്സ് വർഗീസ് അപകടസ്ഥലം സന്ദർശിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബലയക്ഷയുണ്ടെന്ന ആക്ഷേപത്തിൽ വിശദമായ പരിശോധന നടത്തുമെന്നും കളക്ടർ അറിയിച്ചു.
