
ഗുവാഹത്തി: മണിപ്പൂരിലെ ചുരാചന്ദ്പൂറിൽ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പൊലീസ്. സംഭവവവുമായി ബന്ധപ്പെട്ട് സംശയമുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച്ചയാണ് സംഭവം. ചുരാചന്ദ്പൂരിലെ ലെയ്ജാങ്‌ഫായ് ഗ്രാമത്തിലെ വനത്തിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് പെണ്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ വസ്ത്രങ്ങൾ കീറിയ നിലയിലും ശരീരത്തിൽ മുറിവേറ്റ പാടുകളുമുണ്ടായിരുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു. വിറകെടുക്കാനായി പെൺ കുട്ടിയുടെ അച്ഛനാണ് കാട്ടിലേക്ക് അയച്ചത്. എന്നാൽ മകൾ പോയി ഏറെ നേരമായിട്ടും തിരിച്ചെത്താതിരുന്നപ്പോൾ അന്വേഷിച്ച് പോകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ശേഖരിച്ച വിറക് അടുക്കി വച്ചതിന് തൊട്ടടുത്തായാണ് മൃതദേഹവും കിടന്നിരുന്നതെന്നും പൊലീസ് പറഞ്ഞു. ഈ മാസമാദ്യം, ചുരാചന്ദ്പൂർ ജില്ലയിൽ 10 വയസ്സുള്ള ഒരു പെൺകുട്ടിയും ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. ഈ കേസിൽ പ്രായ പൂർത്തിയാകാത്തയാളായിരുന്നു പ്രതി. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
