Spot light

വിവാഹ മോചനത്തിനായി കാമുകന്‍റെ ഭാര്യയ്ക്ക് കാമുകി നല്‍കിയത് 1.39 കോടി രൂപ; പക്ഷേ, പണം തിരികെ ചോദിച്ച് കേസ്

ലോകത്ത് പല സ്ഥലത്തും മനുഷ്യർക്കിടയില്‍ മറ്റുള്ളവര്‍ക്ക് അസാധാരണമെന്ന് തോന്നുന്ന പല ബന്ധങ്ങളും കാണാം. ഓരോ സ്ഥലത്തെയും സാമൂഹ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഇത്തരത്തിലുള്ള പല ബന്ധങ്ങളും രൂപപ്പെടുന്നത്.  ചൈനയില്‍ നിന്നുള്ള അത്തരമൊരു അസാധാരണ കഥ ലോകമെങ്ങുമുള്ള സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. കാമുകന്‍റെ ഭാര്യയ്ക്ക് കാമുകി വിവാഹ മോചനത്തിനായി പണം നല്‍കിയെങ്കിലും പണം ലഭിച്ചതിന് പിന്നാലെ ഭാര്യ വിവാഹ മോചനത്തില്‍ നിന്നും പിന്മാറി എന്നതായിരുന്നു കേസ്. ഇതിന് പിന്നാലെ തന്‍റെ പണം തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് കാമുകി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ വാര്‍ത്ത ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചത്.  ഷി എന്ന് പേരുള്ള യുവതി തന്‍റെ കാമുകന്‍ ഹാനിന്‍റെ നിയമ പ്രകാരമുള്ള ഭാര്യയായ യാങിന് വിവാഹ മോചനത്തിനായി നല്‍കിയത് 12 ലക്ഷം യുവാനായിരുന്നു, അതായത് 1.39 കോടി രൂപ. പക്ഷേ, പണം കൈയില്‍ കിട്ടിയപ്പോള്‍ യാങ്, ഹാനിനെ വിവാഹമോചനം ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഷി, തന്‍റെ പണം തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.  മൂന്ന് വര്‍ഷം, 200 കിലോമീറ്റര്‍; ഒടുവില്‍, തന്‍റെ പ്രണയിനി സ്വേത്‍ലയയെ തേടി ബോറിസ് തിരിച്ചെത്തി 2013 -ലാണ് ഹാന്‍, യാങിനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളുമുണ്ട്. പക്ഷേ, ഇതിനിടെ ഹാന്‍, ഷിയുമായി പ്രണയത്തിലായി. 2022 -ല്‍ ഷിയ്ക്കും ഹാനിനും ഒരു ആണ്‍കുഞ്ഞ് പിറന്നു. കുട്ടി ജനിച്ചതിന് പിന്നാലെ യാങുമായുള്ള ബന്ധം ഒഴിവാക്കി, ഹാനിനെ വിവാഹം ചെയ്യാന്‍ ഷി തീരുമാനിച്ചു. ഇതിനായി ഷി തന്നെയാണ് യാങിനെ പോയി കണ്ട് തന്‍റെ പദ്ധതി അവതരിപ്പിച്ചതും. ഹാനുമായുള്ള വിവാഹ ബന്ധം ഒഴിവാക്കുകയാണെങ്കില്‍ യാങിന് ഇരുപത് ലക്ഷം യുവാന്‍, അതായത് രണ്ട് കോടി ഇരുപത്തിമൂന്ന് ലക്ഷം രൂപ നല്‍കാമെന്ന് ഷി വാഗ്ദാനം ചെയ്തു. ഷിയുടെ വാഗ്ദാനം യാങ് അംഗീകരിച്ചു. ഇതിന് പിന്നാലെ 2022 അവസാനം ആദ്യ ഗഡുവായ 1.39 കോടി രൂപ ഷി, യാങിന് നല്‍കി.  പണം ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും യാങ് വിവാഹ മോചനത്തിന്  തയ്യാറായില്ല. ഇത് ഷിയെ പ്രകോപിതയാക്കി. പിന്നാലെ കേസായി. ഹാനുമായുള്ള വിവാഹമോചനം പൂര്‍ത്തിയാകുമ്പോഴാണ് മുഴുവന്‍ പണവും നല്‍കുക എന്നായിരുന്നു വാക്കാലുള്ള കരാറെന്ന് ഷി കോടതിയില്‍ വാദിച്ചു. പക്ഷേ, കോടതിയില്‍ ഷിയ്ക്ക് തിരിച്ചടി നേരിട്ടു. ഷിയുടെ വാഗ്ദാനവും പണം നല്‍കലും സാമൂഹിക മാര്യാദകള്‍ക്ക് വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. നിയമപ്രകാരം വിവാഹം കഴിച്ച് ജീവിക്കുന്നവരുടെ കുടുംബ ജീവിതം പണം നല്‍കി തകര്‍ക്കാനുള്ള ശ്രമമായിരുന്നു ഷിയുടേതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം ഹാനും യാങും വിവാഹ ബന്ധം ഒഴിയുന്നതിന് മുന്നോടിയായിയുള്ള കൌണ്‍സിലിംഗിലാണെന്നും (കൂളിംഗ് ഓഫ് പിരീഡ്) അതിനാല്‍ പണം തിരികെ കൊടുക്കേണ്ടതില്ലെന്നും കോടതി വിധിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button