പച്ച നിറമടിച്ച കോഴി, തത്തയാണെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ വില്പനയ്ക്ക്; പാകിസ്ഥാനില്‍ നിന്നും പുതിയ തട്ടിപ്പ്

തട്ടിപ്പുകൾ പലവിധമാണ്. ചില തട്ടിപ്പുകൾ അത്ര പെട്ടെന്ന് ആളുകൾക്ക് വ്യക്തമാകണമെന്നില്ല. തട്ടിപ്പ് നടന്ന് കഴിഞ്ഞ ശേഷമാകും അത് വ്യക്തമാകുക. എന്നാല്‍ ചില തട്ടിപ്പുകൾ പെട്ടെന്ന് തന്നെ ആളുകൾക്ക് മനസിലാകും. അങ്ങനെ മനസിലായാലും എന്നെ ആരെങ്കിലും ഒന്ന് പറ്റിക്കൂവെന്ന് നോക്കി ആളുകൾ നടക്കുകയാണോയെന്ന് തോന്നും ചില കാര്യങ്ങൾ കേൾക്കുമ്പോൾ. ഇത് അത്തരമൊരു തട്ടിപ്പാണ്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ളത്. റെഡ്ഡിറ്റില്‍ പങ്കുവയ്ക്കപ്പെട്ട ഒരു ചിത്രമാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. 6,500 രൂപയ്ക്ക് ഓണ്‍ലൈനില്‍ വില്പനയ്ക്ക് വച്ചിരിക്കുന്ന തത്തയുടെ ചിത്രമായിരുന്നു അത്. തത്തകൾ കുറഞ്ഞ വിലയ്ക്ക് വില്പനയ്ക്ക് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ആദ്യ കാഴ്ചയില്‍ തന്നെ വ്യക്തമാണ് അതൊരു കോഴിയാണെന്ന്. അതും പച്ച നിറമടിച്ച കോഴി. പക്ഷേ, തത്തയെന്ന പേരിലാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. ചിത്രം നിരവധി പേരുടെ ശ്രദ്ധനേടി.
തത്ത വളരെ ക്യൂട്ടായിരിക്കുന്നു കുട്ടികള്‍ക്ക് സമ്മാനമായി വാങ്ങിക്കൊടുക്കാം എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. തത്തകളും മറ്റെല്ലാ പക്ഷികളും ലഭ്യമാണ്. എന്ന പരസ്യ വാചകം ഉദ്ധരിച്ച് കൊണ്ട് ഒരു കാഴ്ചക്കാരന്‍ എഴുതി. അവന്‍റെ അടുത്ത് ചെല്ലൂ, ഒരു കറാച്ചിനീസ് കകാരികി ചോദിക്കൂ. ദൈവസമാനമായ പദവി നേടാൻ ഫോണിൽ റെക്കോർഡ് ചെയ്തുകൊണ്ട് അതു ചെയ്യുകയെന്ന് എഴുതി. കറാച്ചിനീസ് കകാരികി എന്നാല്‍ തൊപ്പിക്ക് സമാനമായ രീതിയില്‍ തലയില്‍ ചുവന്ന നിറമുള്ള, ന്യൂസ്‍ലന്‍ഡ് ആസ്ഥാനമായുള്ള തത്തയാണ്. ഈജിപ്തിലെ മൃഗശാലകൾ വാങ്ങാന്‍ സാധ്യതയുണ്ട്. അവർ കഴുതയ്ക്ക് നിറമടിച്ച് സീബ്രയെന്ന് പറഞ്ഞാണ് കാണിക്കുന്നതെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. ചിത്രവും കുറിപ്പും ഇന്‍സ്റ്റാഗ്രാമിലും വൈറലായി.
