Sports
ചെസിൽ ലോക ചാമ്പ്യനായി ഗുകേഷ്; ഇന്ത്യക്ക് അഭിമാനനിമിഷം

സിംഗപ്പൂർ: ഇന്ത്യയുടെ ഡി.ഗുകേഷിന് ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം. ഏഴര പോയിന്റുമായാണ് ഗുകേഷ് കിരീടം നേടിയത്. പതിനാലാം മത്സരത്തിൽ ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ചാണ് കിരീട നേട്ടം. വിശ്വനാഥൻ ആനന്ദിന് ശേഷം മറ്റൊരു ഇന്ത്യക്കാരൻ ഇതാദ്യമായാണ് ചെസിൽ വിശ്വകിരീടം സ്വന്തമാക്കുന്നത്.
13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്‍റുമായി ഒപ്പത്തിനൊപ്പമാണ്. വ്യാഴാഴ്ചത്തെ(12-12-2024) മത്സരം ജയിച്ചതോടെ ഗുകേഷ് ലോക കിരീടത്തിൽ മുത്തമിടുകയായിരുന്നു. ചാമ്പ്യൻഷിപ്പിൽ ഇതുവരെ രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയത്. ബാക്കി മത്സരങ്ങൾ സമനിലയിലാവുകയായിരുന്നു. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് ഗുകേഷ്.
