Kerala

തലമുടി പോയി, തുടര്‍ന്ന ഇഞ്ചക്ഷന്‍: രോഗ അവസ്ഥ പറഞ്ഞ് ‘കമ്മട്ടിപ്പാടം’ നായിക ഷോണ്‍ റോമി

കൊച്ചി: കഴിഞ്ഞ വര്‍ഷം താന്‍ നേരിട്ട പ്രതിസന്ധികള്‍ തുറന്നു പറഞ്ഞ് നടിയും മോഡലുമായ ഷോണ്‍ റോമി. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ വേഷത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ ഷോണ്‍. ഒരു മോഡലാണ്. ഷോണിന്‍റെ ഇന്‍സ്റ്റയിലെ ചിത്രങ്ങളും മറ്റും വൈറലാകാറുണ്ട്. ചര്‍മ്മത്തെ ബാധിച്ച ഓട്ടോ ഇമ്യൂണ്‍ അവസ്ഥ തന്നെ വലച്ചുവെന്നാണ് പുതുവര്‍ഷത്തില്‍ ഇട്ട ഇന്‍സ്റ്റപോസ്റ്റില്‍ ഷോണ്‍ റോമി പറയുന്നത്. ഭ്രാന്താമായിരുന്നു 2024, എന്‍റെ ഓട്ടോ ഇമ്മ്യൂൺ അവസ്ഥ എല്ലാ പിടിയും വിട്ടു. ചിലത് കൈവിടേണ്ടിവന്നു, ചിലത് ദൈവത്തില്‍ ഏല്‍പ്പിക്കേണ്ടിവന്നു. ഞാൻ എന്‍റെ ബെസ്റ്റിയെ ബന്ധപ്പെട്ടു, അവളെ സ്വര്‍ഗ്ഗത്തില്‍ നിന്നും അയച്ചതാണെന്ന് കരുതുന്നു. അവളുടെ വാക്കുകൾ വിശ്വസിച്ചത് ഞാൻ ഓർക്കുന്നു. ഇത് ഒരു ഘട്ടം മാത്രമാണെന്ന് അവൾ പറഞ്ഞു.ഒരു മാസത്തിനുള്ളിൽ നിന്‍റെ മുടിയെല്ലാം തിരികെ വരും എന്ന് അവള്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചു.  ആദ്യ രണ്ടാഴ്ച കൂടുമ്പോഴും ആഗസ്ത് മുതൽ ഇപ്പോൾ വരെ എല്ലാ മാസവും സ്റ്റിറോയിഡ് കുത്തിവയ്പ്പുകൾ എടുക്കുന്നു. വര്‍ക്ക് ഔട്ട് ചെയ്യാൻ എനിക്ക് ഭയമായിരുന്നു, കാരണം  ചെയ്താൽ എനിക്ക് ഉടൻ തന്നെ ആർത്തവം ആരംഭിക്കും. എനിക്ക് ശരിക്കും ജീവിതത്തിന്‍റെ വേഗത കുറയ്ക്കേണ്ടി വന്നു. ഗോവയിലേക്ക് മാറിയത് ഏറെ സഹായിച്ചു. 2024 കഠിനവും എന്നാല്‍ ശക്തിയും പരിവർത്തനവും നല്‍കി. അറിയാതെയും നിയന്ത്രണത്തിലാകാതെയും സുഖമായിരിക്കാൻ ഞാൻ പഠിച്ചു – ഷോണ്‍ റോമി റീലിന്‍റെ കൂടെ എഴുതി.         

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ റോളിലൂടെ ശ്രദ്ധിക്കപ്പെട്ട ഷോണ്‍‌, നീലാകാശം പച്ചക്കല്‍ ചുവന്ന ഭൂമി, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. വിവാഹം, ഡിവോഴ്സ്, ഡിപ്രഷൻ; അങ്ങനെ പത്ത് വർഷം കടന്നുപോയി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button