ഈ ലോകത്തിന് ഭ്രാന്ത് പിടിച്ചോ’; സ്റ്റേഷനിൽവച്ച് കൂട്ടിയിടിച്ചു, കത്തിയെടുത്ത് കഴുത്തിൽ കുത്തി യുവാവ്, വീഡിയോ

നിരവധി എത്രമാത്രം അക്രമസംഭവങ്ങൾക്കാണ് നാം സാക്ഷ്യം വഹിക്കുന്നത് അല്ലേ? അതിന് ഇന്ന രാജ്യം എന്നൊന്നും ഇല്ല. ക്യാമറകളും സോഷ്യൽ മീഡിയയും സജീവമായ കാലമാണ് എന്നതിനാൽ തന്നെ ഇതുപോലെ ഉള്ള അനേകം വീഡിയോകൾ ഓരോ ദിവസവും നാം കാണാറുണ്ട്. അത്തരത്തിലുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഫ്രാൻസിലെ ഒരു സബ്‌വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. ഒരാൾ മറ്റൊരാളെ ഇടിച്ചതിന് പിന്നാലെ അയാളെ ബാഗിൽ നിന്നും കത്തിയെടുത്ത് കുത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. ലിയോണിലെ ഗില്ലോട്ടിയർ മെട്രോ സ്റ്റേഷനിലാണ് സംഭവം എന്നാണ് കരുതുന്നത്. വീഡിയോയിൽ, ഒരാൾ സബ്‌വേ സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങുന്നതാണ് കാണുന്നത്. അപ്പോൾ മറ്റൊരാളുമായി കൂട്ടിയിടിക്കുന്നത് കാണാം. കൂട്ടിമുട്ടിയതോടെ ഇരുവരും തമ്മിൽ ചെറുതായി സംസാരം ഉണ്ടാകുന്നുണ്ട്. എന്നാൽ, പിന്നീട് ഇരുവരും രണ്ടുവശത്തേക്ക് പോകുന്നത് കാണാം. പക്ഷേ, അതിൽ ഒരാൾ തിരികെ വരികയും ഒരു കത്തിയെടുത്ത് മറ്റേയാളെ കുത്തുന്നതുമാണ് പിന്നീട് കാണുന്നത്. കഴുത്തിലാണ് കുത്തിയത്. പിന്നീട് അവിടെ നിന്നും പോകുന്നതും കാണാം
View this post on Instagram A post shared by Daily Mail (@dailymail)
. ആദ്യം കുത്തേറ്റയാൾക്ക് എന്താണ് സംഭവിച്ചത് എന്ന് മനസിലാവുന്നില്ല. അയാൾ കഴുത്തിൽ തന്റെ കൈ അമർത്തി പിടിച്ചിട്ടുണ്ട്. എന്നാൽ, പിന്നീട് കുത്തേറ്റതായി മനസിലായി. ഇയാളെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ച് അടിയന്തിരപരിചരണം നൽകി എന്നും റിപ്പോർട്ടുകൾ പറയുന്നു. വളരെ പെട്ടെന്നാണ് ഞെട്ടിക്കുന്ന ഈ വീഡിയോ വൈറലായി മാറിയത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകി. ‘ഈ ലോകത്തിന് ഇത് എന്താണ് സംഭവിക്കുന്നത്’ എന്നാണ് ഒരാൾ കമന്റ് നൽകിയത്
