EducationSpot light

ഹോ ഭാ​ഗ്യം വരുന്ന ഓരോ വഴി കണ്ടോ; 415 രൂപയുടെ പഴഞ്ചൻ പാത്രം, ലക്ഷങ്ങൾ കൊണ്ടുത്തരുമെന്ന് ആര് കരുതും?

ചില മനുഷ്യർക്ക് ഭാ​ഗ്യം തെളിയുന്നത് എങ്ങനെയാണ് എന്ന് പറയാൻ സാധിക്കില്ല. അതുപോലെ ഒരു കഥയാണ് യുഎസ്സിൽ നിന്നുള്ള ഈ യുവാവിന്റേതും. കാർപെറ്റ് ക്ലീനറായ ജോൺ കാർസെറാനോ എന്ന ഇല്ലിനോയി സ്വദേശി ത്രിഫ്‍റ്റ് സ്റ്റോറിൽ വെറും 415 രൂപയുടെ ഒരു പാത്രം കണ്ടതാണ് എല്ലാത്തിന്റേയും തുടക്കം. എന്നാൽ, ആ പാത്രത്തിന് ഇപ്പോൾ പറയുന്ന വില എത്രയാണെന്നോ മൂന്നു മുതൽ അ‌ഞ്ച് ലക്ഷം വരെ.  ഒരു ​ഗുഡ്‍വിൽ സ്റ്റോറിലാണ് വിവിധ വസ്തുക്കളുടെ ഇടയിൽ ഈ പാത്രവും ജോൺ കണ്ടത്. പാത്രം കണ്ടപ്പോൾ അതിനെന്തോ ഒരു പ്രത്യേകതയുള്ളതായി ജോണിന് തോന്നി. ​വിശദമായ പരിശോധനയിൽ ആ പാത്രമത്ര സാധാരണ പാത്രമല്ലെന്നും ജോൺ തിരിച്ചറിഞ്ഞു. സമാനമായ ഒരു പാത്രം അടുത്തിടെ 4,400 ഡോളറിന് (ഏകദേശം 3.66 ലക്ഷം രൂപ) വിറ്റ സംഭവവും ജോണിന്റെ മനസിലെത്തി. ഉടനെ തന്നെ ആ പാത്രം ജോൺ വാങ്ങി.  അതേ, പതിനെട്ടാം നൂറ്റാണ്ടിലെ വളരെ അപൂർവമായ ഒരു ചൈനീസ് പുരാവസ്തുവായിരുന്നു ആ പാത്രം. അഞ്ച് മിനിറ്റിനുള്ളിൽ ആ പാത്രത്തിന്റെ പ്രാധാന്യം തനിക്ക് മനസിലായി. ഇത് പോലെയുള്ള രണ്ടേരണ്ട് പാത്രങ്ങളാണ് ഇതുവരെ വിറ്റിരുന്നത് എന്ന് ജോൺ പറയുന്നു.  വർഷങ്ങളായി ജോൺ ഇതുപോലെയുള്ള പഴയ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പാത്രം പുരാവസ്തുവാണോ എന്ന് ഉറപ്പിക്കുന്നതിനായി സോത്തെബീസ് അടക്കമുള്ള വിവിധ ലേലശാലകളിലേക്ക് അദ്ദേഹം അതുമായി പോയി. ഒടുവിൽ, 1775 -ൽ ക്വിംഗ് രാജവംശം ഭരിച്ചിരുന്ന കാലഘട്ടത്തിലേതാണ് ഈ പാത്രം എന്ന് വിദ​ഗ്ദ്ധർ സ്ഥിരീകരിച്ചു. ഈ പാത്രത്തിന്റെ മൂല്ല്യം 3.33 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലാണത്രെ. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button