Crime
ജ്വല്ലറിയിൽ മോഷണം നടത്തി രാജ്യം വിടാൻ ശ്രമിച്ചു; വിമാനത്താവളത്തിൽ 3 പ്രവാസികൾ പിടിയിൽ

മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ ജ്വല്ലറിയില്‍ മോഷണം നടത്തി രാജ്യം വിടാന്‍ ശ്രമിച്ച പ്രവാസികൾ അറസ്റ്റിൽ. മത്രയിലുള്ള ജ്വല്ലറിയിലാണ് മോഷണം നടത്തിയത്. ഏഷ്യന്‍ രാജ്യക്കാരായ മൂന്ന് പേരാണ് പിടിയിലായത്. മോഷണം നടത്തിയ ശേഷം രാജ്യം വിടാൻ ശ്രമിച്ച പ്രവാസികളെ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മത്ര വിലായത്തിലെ ഒരു ജ്വല്ലറിയില്‍ നടന്ന സ്വര്‍ണാഭരണ മോഷണ സംഭവത്തിലെ പ്രതികളാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് പൊലീസ് അറിയിച്ചു.
