കാമുകിയെ സ്യൂട്ട്കേസിലൊളിപ്പിച്ച് ഹോസ്റ്റൽ മുറിയിലെത്തിക്കാൻ നോക്കി, ബമ്പ് ചതിച്ചു, കയ്യോടെ പിടിയിൽ

പെൺസുഹൃത്തിനെ സ്യൂട്ട്കേസിനുള്ളിലാക്കി ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി പിടിക്കപ്പെട്ടു. ഹോസ്റ്റൽ ഗാർഡുകൾ തടഞ്ഞുനിർത്തി ലഗേജ് തുറന്ന് പരിശോധിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. ഹരിയാനയിലെ സോനിപത്തിലെ സർവകലാശാലയിലാണ് സംഭവം. സ്യൂട്ട്കേസ് കൊണ്ടുവരുമ്പോൾ ബമ്പിൽ തട്ടിയപ്പോൾ പെൺകുട്ടി ശബ്ദമുണ്ടാക്കി. അപ്പോഴാണ് സുരക്ഷാ ജീവനക്കാർക്ക് സംശയം തോന്നിയത്. തുടർന്നായിരുന്നു പരിശോധന. അതേസമയം, പെൺകുട്ടി കാമ്പസിലെ വിദ്യാർഥിയാണോ എന്നത് പുറത്തു വിട്ടിട്ടില്ല. പെൺകുട്ടി വിദ്യാർഥിയുടെ കാമുകിയാണെന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ പുറത്തു വന്നു. സംഭവത്തെക്കുറിച്ച് സർവകലാശാലയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും തന്നെ വന്നിട്ടില്ല.
A boy tried sneaking his girlfriend into a boy’s hostel in a suitcase. Gets caught. Location: OP Jindal University pic.twitter.com/Iyo6UPopfg — Squint Neon (@TheSquind) April 12, 2025
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നതും വീഡിയോ റീഷെയർ ചെയ്യുന്നതും. ഐഡിയ നല്ലതായിരുന്നു, പക്ഷേ പാളിപ്പോയി എന്ന് കമന്റ് നൽകിയവർ ഒരുപാടുണ്ട്. അതുപോലെ, ഇങ്ങനെ ഒരു സംഭവം താൻ കോളേജിൽ പഠിക്കുമ്പോഴും ഉണ്ടായിട്ടുണ്ട് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. വേറൊരാൾ കമന്റ് നൽകിയത്, തനിക്കും ഇത് ചെയ്തുനോക്കണം എന്നുണ്ട്. പക്ഷേ, പ്രായം കഴിഞ്ഞു പോയി എന്നായിരുന്നു. വീഡിയോയിൽ, സുരക്ഷാ ജീവനക്കാർ സ്യൂട്ട്കേസ് പരിശോധിക്കുന്നതും തുറക്കുമ്പോൾ അതിന്റെ ഉള്ളിൽ പെൺകുട്ടി ഇരിക്കുന്നതും കാണാം
