ദിവസവും തെെര് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ

ദിവസവും തെെര് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ. ദിവസവും തെെര് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ദിവസവും തെെര് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പലതാണ്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. ദിവസവും ഉച്ചയ്ക്ക് ചോറ് കഴിച്ചതിന് ശേഷം തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കും. അതിനാല്‍ ദിവസവും ഒരു നേരം തെെര് കഴിക്കുക. തൈര് കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും തുമ്മല്‍, ജലദോഷം പോലെയുള്ള അലര്‍ജി രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സഹായിക്കും. തൈര് പതിവായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കുന്നു. ദിവസവും തൈര് കഴിക്കുന്നത് പ്രമേഹരോഗികള്‍ക്കും നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കാത്സ്യം ധാരാളം അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്.
