Spot light

മഴക്കാലത്ത് പാമ്പുകളെ തുരത്താൻ ഇതാ 8 കാര്യങ്ങൾ   

മഴക്കാലം എത്തുമ്പോഴേക്കും താപനിലയും ഈർപ്പവും കൂടുന്നു. ഈ സമയത്താണ് പാമ്പുകൾ കൂടുതലായും വരുന്നത്. മഴയുണ്ടാകുമ്പോൾ ചെറിയ രീതിയിലുള്ള വെള്ളമൊഴുക്കുകൾ ഉണ്ടാകുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ പാമ്പുകൾ ഭക്ഷണത്തിനും പൊത്തുകളും തിരഞ്ഞിറങ്ങുന്നു. ഈ മഴക്കാലത്ത് പാമ്പിനെ തുരത്താൻ ഇതാ 7 കാര്യങ്ങൾ.   മഴക്കാലം വരുമ്പോഴേക്കും പാമ്പിന്റെ ശല്യം കൂടുന്നു. ഈ സമയത്ത് നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലത്ത് പാമ്പിനെ തുരത്താൻ ഇങ്ങനെ ചെയ്യൂ.  വീടിന് സമീപം പൊത്തുകൾ ഉണ്ടെങ്കിൽ അടയ്ക്കണം. കാരണം ഇവ പൊത്തുകളിൽ കയറിയിരിക്കാൻ സാധ്യതയുണ്ട്.  വീട്ടിലുള്ള പട്ടിക്കൂടും കോഴിക്കൂടും എപ്പോഴും വൃത്തിയാക്കിയിടാൻ ശ്രദ്ധിക്കണം. ഇതിനുള്ളിൽ പാമ്പ് കയറിയിരിക്കാൻ സാധ്യതയുണ്ട്.  തുണികൾ കുന്നുകൂട്ടിയിടുന്നത് ഒഴിവാക്കാം. ഇത്തരം സ്ഥലങ്ങളിൽ പാമ്പ് ചുരുണ്ടിരിക്കാൻ സാധ്യതയുണ്ട്.    ഭക്ഷണ മാലിന്യങ്ങൾ ഉണ്ടെങ്കിലും പാമ്പുകൾ വരും. വളർത്ത് മൃഗങ്ങളുടെ ഭക്ഷണം വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കാം. മഴക്കാലത്ത് ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണം. കരിയില, മരക്കഷ്ണങ്ങൾ, തൊണ്ട് തുടങ്ങിയ സ്ഥലങ്ങളിലും പാമ്പുകൾ വരാം. മഴക്കാലത്ത് വീട്ടിലെ ജനാലകളും വാതിലുകളും എപ്പോഴും അടച്ചിടാൻ ശ്രദ്ധിക്കണം. ചെറിയ ദ്വാരങ്ങൾ ഉണ്ടെങ്കിൽ പോലും ഇഴജന്തുക്കൾ വീട്ടിൽ കയറാം.  വീട്ടിൽ വള്ളിച്ചെടികൾ വളർത്തുന്നുണ്ടെങ്കിൽ മഴക്കാലത്ത് വെട്ടിമാറ്റാൻ ശ്രദ്ധിക്കണം. ഇതിൽ പാമ്പ് ചുറ്റികിടക്കാനും വള്ളികളിലൂടെ എളുപ്പത്തിൽ വീട്ടിലേക്ക് കയറുകയും ചെയ്യുന്നു.    റോസ്മേരി, ജമന്തി, വെളുത്തുള്ളി, കള്ളിച്ചെടി, ലാവണ്ടർ, ഇഞ്ചിപ്പുല്ല്, സവാള തുടങ്ങിയ ചെടികൾ വളർത്തിയാൽ പാമ്പിനെ അകറ്റി നിർത്താൻ സാധിക്കും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button