
കൊച്ചി: വാളയാര്‍ കേസില്‍ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മാതാപിതാക്കളുടെ ഹരജിയിലാണ് കോടതി വിധി. മതാപിതാക്കള്‍ നേരിട്ട് കോടതയില്‍ ഹാജരാകുന്നതിലും കോടതി ഇളവു നല്‍കിയിട്ടുണ്ട്. ഹരജിയില്‍ കോടതി അവധിക്കാലത്തിനു ശേഷം കൃത്യമായ വാദം കേള്‍ക്കും. 2017 ജനുവരി 13നാണ് 13 വയസ്സുള്ള പെണ്‍കുട്ടിയെ വാളയാര്‍ അട്ടപ്പള്ളത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാനസാഹചര്യത്തില്‍ മരിച്ചു. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലിസും പിന്നാലെ സിബിഐയും കണ്ടെത്തിയത്. എന്നാല്‍, 14ഉം ഒമ്പതും വയസ് മാത്രമുള്ള തന്റെ മക്കളുടേത് ആത്മഹത്യയല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമായിരുന്നു പെണ്‍കുട്ടികളുടെ മാതാവിന്റെ നിലപാട്. എന്നാല്‍ തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ മാതാപിതാക്കക്കളുടെ കൃത്യമായ പങ്ക് സിബിഐ കണ്ടെത്തുകയും അവരെയും പ്രതി ചേര്‍ക്കുകയായിരുന്നു.
