CrimeKerala

ഹയർ സെക്കൻഡറി സ്കൂൾ വനിതാ പ്രിൻസിപ്പലിനെ സ്കൂളിൽ പൂട്ടിയിട്ടു; SFI പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരം: വനിതാ പ്രിൻസിപ്പലിനെ സ്കൂളിൽ പൂട്ടിയിട്ടതായി പരാതി. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം.കിളിമാനൂർ തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷീജയെയാണ് സ്കൂളിൽ പൂട്ടിയിട്ടത്. എസ്എഫ്‌ഐ പ്രവർത്തകരായ അഫ്‌സല്‍, ഫാത്തിമ ഹിസാന എന്നീ വിദ്യാര്‍ത്ഥികള്‍ക്കും കണ്ടാലറിയാവുന്ന മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തത്.
സ്കൂൾ ഇലക്ഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വിദ്യാർത്ഥിയെ കെ എസ് യു പ്രവർത്തകർ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചു. ഇതേ തുടർന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. ഇതിൽ അന്വേഷണമുണ്ടായെങ്കിലും ആർക്കും പരാതിയില്ലെന്ന് കണ്ടെത്തി. എന്നാൽ വിഷയത്തിൽ നടപടി എടുക്കാത്തതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ സ്കൂളിൽ പ്രതിഷേധം നടത്തി. തുടർന്നാണ് പ്രിൻസിപ്പൽ ഷീജയെ സ്കൂളിൽ പൂട്ടിയിട്ടത്. കിളിമാനൂർ പൊലീസ് സ്ഥലത്തെത്തി പ്രിൻസിപ്പലിനെ പുറത്തിറക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button