CrimeWorld

അഞ്ച് സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഹി​ന്ദു കൗ​ൺ​സി​ൽ നേതാവിന് ആ​സ്ട്രേ​ലി​യ​യിൽ 40 വർഷം തടവ്

സി​ഡ്നി: അ​ഞ്ച് കൊ​റി​യ​ൻ സ്ത്രീ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ആ​സ്ട്രേ​ലി​യ​യി​ലെ ഹി​ന്ദു കൗ​ൺ​സി​ൽ വ​ക്താ​വി​ന് 40 വ​ർ​ഷം ക​ഠി​ന ത​ട​വ്. മു​ൻ ഐ.​ടി ക​ൺ​സ​ൾ​ട്ട​ന്റ്കൂ​ടി​യാ​യ 44കാ​ര​ൻ ബ​ലേ​ഷ് ധ​ൻ​ക​റി​നെ​യാ​ണ് സി​ഡ്നി​യി​ലെ ഡൗ​നി​ങ് സെ​ന്റ​ർ ജി​ല്ല കോ​ട​തി ശി​ക്ഷി​ച്ച​ത്. 30 വ​ർ​ഷ​ത്തേ​ക്ക് ഇ​യാ​ൾ​ക്ക് പ​രോ​ൾ ന​ൽ​ക​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. അ​ബോ​ധാ​വ​സ്ഥ​യി​ൽ മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പി​ച്ചാ​ണ് 21 മു​ത​ൽ 27 വ​​യ​സ്സു​വ​രെ​യു​ള്ള സ്ത്രീ​ക​ളെ ഇ​യാ​ൾ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. വ്യാ​ജ തൊ​ഴി​ൽ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി സ്ത്രീ​ക​ളെ വ​ശീ​ക​രി​ക്കു​ക​യും സി​ഡ്നി​​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് ല​ഹ​രി മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഇ​ര​ക​ളെ ഇ​യാ​ൾ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും കോ​ട​തി ക​ണ്ടെ​ത്തി. ദു​ർ​ബ​ല​രാ​യ സ്ത്രീ​ക​ൾ​ക്കെ​തി​രെ ന​ട​ന്ന ആ​സൂ​ത്രി​ത​വും ഭ​യാ​ന​ക​വു​മാ​യ പീ​ഡ​ന​മാ​ണി​തെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. 2006ൽ ​വി​ദ്യാ​ർ​ഥി​യാ​യി ആ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ ധ​ൻ​ക​ർ, ആ​സ്ട്രേ​ലി​യ​യി​ൽ ബി.​ജെ.​പി​ ഘടകം സ്ഥാ​പി​ച്ചിരുന്നു. എ.​ബി.​സി, ബ്രി​ട്ടീ​ഷ് അ​മേ​രി​ക്ക​ൻ ടൊ​ബാ​കോ, ​ടൊ​യോ​ട്ട, സി​ഡ്നി ട്രെ​യി​ൻ​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. 2018ൽ ​അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ഇ​യാ​ൾ​ക്കെ​തി​രെ 39 കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button