
കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് ഭർത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്കേറ്റത്. ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവമുണ്ടായത്. മഹിജ ജോലി കഴിഞ്ഞു വരുന്നതിനിടെ വഴിയിൽ തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം. ധർമ്മടത്താണ് മഹിജ ജോലി ചെയ്യുന്നത്. നെഞ്ചിനും വയറിനും ആണ് കുത്തേറ്റത്. ആളുകൾ ഓടിക്കൂടിയാണ് മഹിജയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണികണ്ഠനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
