Kerala
തിരൂരിൽ നിയന്ത്രണംവിട്ട കാറിടിച്ചു; കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഏഴു വയസ്സുകാരൻ, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
മലപ്പുറം: മലപ്പുറം തിരൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഏഴു വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്‍റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം. തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടശേഷം കാറിനും മതിലിനും ഇടയിൽ കുട്ടി കുടുങ്ങി പോകുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കുട്ടിയിപ്പോൾ ചികിത്സയിൽ തുടരുകയാണ്. അതേസമയം, അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.