CrimeNational

ഹോട്ടൽ പൊളിഞ്ഞു, സഹോദരിയുടെ വിവാഹത്തോടെ കടക്കെണി, ഇൻഷുറൻസ് പണത്തിനായി അച്ഛനെ കൊന്നു, മകൻ അറസ്റ്റിൽ

കലബുറഗി: കടക്കെണിയിൽ വലഞ്ഞു. മറ്റ് മാർഗമില്ല. 30 ലക്ഷം രൂപയോളം ഇൻഷുറൻസ് തുക തട്ടാനായി പിതാവിനെ റോഡ് അപകടത്തിൽപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. 2024 ജൂലൈയിൽ നടന്ന സംഭവത്തിലാണ് പ്രതികളെ ആറ് മാസത്തിന് ശേഷം അറസ്റ്റ് ചെയ്തത്. കലിംഗരായ എന്നയാളുടെ മരണത്തിലാണ് മകൻ അടക്കം നാല് പേർ അറസ്റ്റിലായത്. മകനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് സൈഡിൽ ഇറങ്ങിയ വയോധികന്റെ മകന്റെ സുഹൃത്തുക്കൾ ട്രാക്ടർ കയറ്റിക്കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ സംഭവം അപകട മരണം ആണെന്ന് കാണിച്ച് മകൻ സതീഷ് പരാതി നൽകുകയും ഇൻഷുറൻസ് തുകയ്ക്കായി അപേക്ഷ നൽകുകയുമായിരുന്നു. കലബുറഗിയിലെ ആദർശ് കോളനി സ്വദേശിയാണ് കൊല്ലപ്പെട്ട വയോധികൻ. മൂന്ന് പുത്രന്മാരാണ് കലിംഗരായർക്കുള്ളത്. സതീഷ് ഒരു ഹോട്ടൽ നടത്തുകയായിരുന്നു. സഹോദരിയുടെ വിവാഹത്തിനും ഹോട്ടൽ നടത്തിപ്പിനുമായി വായ്പകൾ എടുത്ത് കടക്കെണിയിലായിരുന്നു സതീഷുണ്ടായിരുന്നത്. ഹോട്ടലിൽ സ്ഥിരമായി എത്താറുള്ള അരുൺ എന്നയാളുടെ പ്രേരണയിൽ 22 ലക്ഷം രൂപയുടേയും 5 ലക്ഷം രൂപയുടേയും ഇൻഷുറൻസാണ് സതീഷ് പിതാവിന്റെ പേരിൽ എടുത്തത്.  മൂന്ന് കുട്ടികളുടെ അച്ഛന്‍ 1.91 കോടിക്ക് വേണ്ടി സ്വന്തം കണ്ണിന് പരിക്കേല്‍പ്പിച്ചു; പക്ഷേ ട്വിസ്റ്റ് കലിംഗരായരുടെ മരണത്തിൽ ഇൻഷുറൻസ് പോളിസിക്കായുള്ള പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സതീഷ് മൂന്ന് ലക്ഷം രൂപ അരുണിന് നൽകി. അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക പാസായതിൽ നിന്നായിരുന്നു ഇത്. ഈ പണമിടപാടിനെ ചൊല്ലി പൊലീസ് സതീഷിനെ ചോദ്യം ചെയ്തതോടെ പലവിധ ഉത്തരങ്ങൾ നൽകിയത് പൊലീസിന് സംശയത്തിന് കാരണമായിരുന്നു. ശ്രീറാം ഫിനാൻസിൽ നിന്നായിരുന്നു യുവാവ് പിതാവിന്റെ പേരിൽ ഇൻഷുറൻസ് എടുത്തത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button