Health Tips

എച്ച്എംപിവി പടരുന്നത് എങ്ങനെ?

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് അഥവാ എച്ച്എംപിവി. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു.  എച്ച്എംപിവി എങ്ങനെയൊക്കെ പടരാമെന്ന് നോക്കാം.  ചുമ, തുമ്മൽ എന്നിവയിൽനിന്നുള്ള സ്രവങ്ങൾ ശരീരത്തിൽ എത്തുന്നതു വഴി എച്ച്എംപിവി പടരാം.  രോഗം ബാധിച്ചവരുമായി നേരിട്ടുള്ള സമ്പർക്കം ( സ്പർശനമോ, കൈ കൊടുക്കുകയോ ചെയ്യുമ്പോൾ) വഴി രോഗം പടരാം  മലിനമായ പ്രതലങ്ങളിൽ സ്പർശിച്ചതിന് ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നത് വഴിയും രോഗം പടരാം.  കൈകൾ സോപ്പോ വെള്ളമോ ഉപയോഗിച്ച് കഴുകുക. കുറഞ്ഞത് 20 മിനിറ്റെങ്കിലും കഴുകണം. തൊട്ടടുത്ത് നിന്ന് ആരെങ്കിലും തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മുഖവും മൂക്കും പൊത്തിപ്പിടിക്കാൻ ശ്രമിക്കുക.  മാസ്ക് ഉപയോഗം നിർബന്ധമാക്കുക.  കണ്ണുകളോ മൂക്കോ വായോ തൊടുന്നതിന് മുമ്പ് കൈകൾ കഴുകിയെന്ന് ഉറപ്പു വരുത്തുക.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button