FoodsHealth Tips

രാമേശ്വരം ചട്ണി ഇനി നിങ്ങൾക്കും വീട്ടിൽ ഉണ്ടാക്കാം.. തയ്യാറാക്കുന്ന രീതി?

ആവശ്യമായ സാധനങ്ങൾ:
• ഉഴുന്ന് പരിപ്പ് – 2 ടീസ്പൂൺ
• കടല പരിപ്പ് – 2 ടീസ്പൂൺ
• വറ്റൽമുളക് – 4
• പുളി – ഒരു നെല്ലിക്ക വലിപ്പം
• തേങ്ങ – ഒരു മുറി
• പെരുംകായപ്പൊടി – ¼ ടീസ്പൂൺ
• കടുക് – 1 ടീസ്പൂൺ
• ഉഴുന്ന് പരിപ്പ് – 1 ടീസ്പൂൺ
• കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

  1. ഒരു പാനിൽ എണ്ണ ചൂടാക്കി (1 ടീസ്പൂൺ) ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, വറ്റൽമുളക് എന്നിവ വഴറ്റുക.
  2. പരിപ്പുകൾ ചുവന്നതിന് ശേഷം തേങ്ങ ചേർത്ത് വഴറ്റുക
  3. ഇത് തണുപ്പിക്കാനായി മാറ്റി വക്കുക തണുത്തതിന് ശേഷം ഈ വറുത്ത ചേരുവകൾ മിക്സിയിൽ ഇട്ട് ഉപ്പ് പുളി ചേർത്ത് നന്നായി അരയ്ക്കുക.
  4. മറ്റൊരു പാനിൽ 4 ടീസ്പൂൺ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില, പെരുംകായപ്പൊടി എന്നിവ വറുത്ത് താളിക്കുക.
  5. ഇത് അരച്ച ചട്നിയിലേക്ക് ചേർത്ത് നന്നായി കലക്കി കട്ടിയാകുമ്പോൾ അടുപ്പില്‍ നിന്നും ഇറക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button