Kerala
ചെറുവത്തൂർ പിലിക്കോട് ദേശീയപാതക്കരികിൽ വൻ ഗർത്തം

ചെറുവത്തൂർ: പിലിക്കോട് ദേശീയപാതക്കരികിൽ വൻ ഗർത്തം രൂപപ്പെട്ടു. പിലിക്കോട് ഗവ. ഹയർസെക്കൻഡറിക്ക് സമീപം സർവിസ് റോഡിൽ ബുധനാഴ്ച രാവിലെയോടെയാണ് ഗർത്തം രൂപപ്പെട്ടത്.നാലടിയോളം താഴ്ചയിലാണ് ഇതുള്ളത്. ഇതു വഴിയാണ് പിലിക്കോട് ഗവ. ഹയർ സെക്കൻഡറിയിലേക്ക് വിദ്യാർഥികൾ കടന്നു പോകേണ്ടത്. അപകട ഭീഷണി ഉയർത്തുന്ന ഗർത്തം നിർമാണക്കമ്പനിയുടെ ആളുകളെത്തി മണ്ണിട്ട് മൂടി. ദേശീയപാതയിൽതന്നെ വൻകുഴികൾ രൂപപ്പെട്ടതോടെ ഗേറ്റിന് സമീപത്തുതന്നെയാണ് കൂറ്റൻ ഗർത്തവും പ്രത്യക്ഷപ്പെട്ടത്.
