കാമുകനുമായുള്ള കൂത്താട്ടം ഭര്‍ത്താവിന് അയച്ചുകൊടുത്തു; ഭാര്യയുടെ വീഡിയോ പങ്കുവച്ചശേഷം യുവാവ് ജീവനൊടുക്കി

ചണ്ഡീഗഡ്: കാമുകനുമായുള്ള ഭാര്യയുടെ വീഡിയോ കണ്ട ഭര്‍ത്താവ് മനംനൊന്ത് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്തകിലാണ് ദാരുണ സംഭവം നടന്നത്. മഗന്‍ എന്ന യുവാവാണ് ജീവനൊടുക്കിയത്. ഭാര്യ ദിവ്യയും കാമുകന്‍ ദീപക്കും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും മഗന്‍ ആരോപിച്ചിരുന്നു. കാമുകനോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ദിവ്യയാണ് മഗന് അയച്ച് കൊടുത്ത്. ഇത് കണ്ടതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
മരിക്കുന്നതിന് മുന്‍പ് മഗന്‍ ഇരുവരുടെയും വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോയില്‍ ദീപക്ക് പൊലീസ് ഉദ്യോഗസ്ഥനാണെന്നും മഗന്‍ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ ഒരു മുറിയില്‍ ദിവ്യ നൃത്തം ചെയ്യുന്നതും അത് കാമുകന്‍ റെക്കോഡ് ചെയ്യുന്നതും കാണാം. പിന്നാലെ വലിയ വിമര്‍ശനമാണ് വീഡിയോയ്ക്ക് നേരെ ഉയര്‍ന്നത്.
ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നതായും മഗന്‍ ആരോപിക്കുന്നു. ദീപക്കും ദിവ്യയും നിരന്തരം മാനസികമായി പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നും മഗന്‍ പങ്കുവച്ച് വീഡിയോയില്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്നും തന്റെ മകനെ മാതാപിതാക്കളോടൊപ്പം നിര്‍ത്തണമെന്നും മഗന്‍ ആവശ്യപ്പെടുന്നുണ്ട്.
