അതിര്‍ത്തിയില്‍ കുടുങ്ങിയ മണിക്കുട്ടൻ ഞാനല്ല’, റിപ്പോർട്ടർ ന്യൂസിൽ വന്നത് വ്യാജ വാർത്ത, പ്രതികരണവുമായി നടൻ


അതിര്‍ത്തിയില്‍ കുടുങ്ങി എന്ന് പ്രചരിക്കപ്പെടുന്ന മണിക്കുട്ടൻ താൻ അല്ലെന്ന് മലയാളി നടൻ. പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് ജയ്‍സാല്‍മീറില്‍ പ്രതിസന്ധിയിലായ ഹാഫ് എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയായിരുന്നു വാര്‍ത്ത. പാക് അതിര്‍ത്തിയില്‍ കുടുങ്ങി ഹാഫ് സിനിമാ പ്രവര്‍ത്തകര്‍, സംഘത്തില്‍ സംജാദും നടൻ മണിക്കുട്ടനും എന്ന വാര്‍ത്താ കാര്‍ഡ് പങ്കുവെച്ചായിരുന്നു നടന്റെ പ്രതികരണവും. താനിപ്പോള്‍ ന്യൂയോര്‍ക്കില്‍ ആണെന്നും മലയാളി താരം മണിക്കുട്ടൻ വ്യക്തമാക്കി. ഈ വാര്‍ത്തയില്‍ പറഞ്ഞ മണിക്കുട്ടന്‍ ഞാനല്ല. പ്രിയമുള്ളവരേ സിനി സ്റ്റാര്‍ നൈറ്റ് 2025 പ്രോഗ്രാമുമായി ബന്ധപ്പെട്ടു ശ്വേത മേനോന്‍, രാഹുല്‍ മാധവ, മാളവിക, ശ്രീനാഥ്, രേഷ്മ രാഘവേന്ദ്ര, മഹേഷ് കുഞ്ഞുമോന്‍, അനൂപ് കോവളം എന്നിവരോടൊപ്പം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. ഒരു ചാനലില്‍ വന്ന ഫേക്ക് ന്യൂസുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. കൃത്യമായുള്ള ന്യൂസ് വ്യക്തതയോടെ പ്രചരിപ്പിക്കുമെന്നു വിശ്വസിക്കുന്നു. നല്ല രീതിയിലുള്ള ഇന്ത്യന്‍ പ്രതിരോധം തുടരട്ടെ. എത്രയും വേഗം ശാന്തമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു’, മണിക്കുട്ടന്‍ ഇൻസ്റ്റാഗ്രാം പോസ്റ്റായി കുറിച്ചു. രാജസ്ഥാനിലെ ജയ്‍സാൽമീറിൽ ചിത്രീകരണം നടന്നുവന്ന ഹാഫ് എന്ന മലയാള സിനിമയുടെ ചിത്രീകരണം നിർത്തിവച്ച് യൂണിറ്റംഗങ്ങൾ നാട്ടിലേക്കു മടങ്ങിയിരുന്നു. പാക്ക് ഷെല്ലാക്രമണത്തെ തുടര്‍ന്നുണ്ടായ സാഹചര്യത്തിലാണ് ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സ്ഥിതിഗതികൾ ശാന്തമാകുന്നതോടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് നിർമ്മാതാവ് ആൻസജീവ് പറഞ്ഞു. മികച്ച വിജയം നേടിയ ഗോളം സിനിമയുടെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻ. സജീവ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായകൻ രഞ്ജിത്ത് സജീവ് ആണ്. മലയാളത്തിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവികൂടിയാണ് ഹാഫ്. നൂറ്റിഇരുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന തായിരുന്നു ഇവിടുത്തെ ചിത്രീകരണം. ഏപ്രിൽ ഇരുപത്തിയെട്ടിനാണ് ചിത്രീകരണം ആരംഭിച്ചത്. യൂറോപ്പിലും കേരളത്തിലും ചിത്രീകരണ മുണ്ട്. വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഇത്.