KeralaReligionSpot light
കാതോലിക്ക സ്ഥാനാരോഹണം അറിഞ്ഞത് പത്രങ്ങളിലൂടെ, കേന്ദ്ര, കേന്ദ്ര സർക്കാരുകൾക്ക് പരാതി നൽകിയിരുന്നു : മാർത്തോമ മാത്യുസ് തൃതിയൻ

കോട്ടയം : യാക്കോബായ സഭയുടെ കാതോലിക്കയായി സ്ഥാനമേൽക്കുന്ന ഡോ. ജോസഫ് മാർ ഗ്രീഗോറിയോസ് ഇന്ന് സ്ഥാനമേൽക്കുമ്പോൾ അതിന് എതിരെ വീണ്ടും ഓർത്തഡോക്സ് സഭാ അധ്യക്ഷൻ.
രണ്ട് സഭയില്ല ഒരു സഭയെ ഒള്ളൂ എന്നും, സ്ഥാനാരോഹണത്തിന്റെ വാർത്ത പത്രങ്ങളിലൂടെയാണ് അറിഞ്ഞത് എന്നും മാർത്തോമ മാത്യുസ് തൃതിയൻ മാധ്യമങ്ങളോട് പറഞ്ഞു. ഇരു സഭകളും തമ്മിലുള്ള ലയനം അടഞ്ഞ അദ്ധ്യായമാണ് എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭയുടെ പ്രതിക്ഷേതം കേരള, കേന്ദ്ര സർക്കാരുകളെ അറിയിച്ചിട്ടുണ്ട് എന്നും ബാവ അറിയിച്ചു
