CrimeNational

വീഡിയോയ്‍ക്കൊപ്പം ‘ഐ ലവ് യൂ ബേബി’, മോതിരമണിയിച്ച് ഒരുദിവസം മാത്രം, കാമുകിയെ കുത്തിക്കൊന്ന് ലൈം​ഗികകുറ്റവാളി

പരസ്യമായി വിവാഹാഭ്യാർത്ഥന നടത്തിയതിന്റെ പിറ്റേന്ന് കാമുകിയെ കുത്തിക്കൊന്ന് 52 -കാരൻ. ന്യൂജേഴ്‌സിയിൽ നിന്നുള്ള ജോസ് മെലോയാണ് കാമുകിയെ വിവാഹാഭ്യർത്ഥന നടത്തി അധികം വൈകാതെ കുത്തിക്കൊന്നത്. ഇയാൾ ലൈം​ഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടയാൾ കൂടിയാണ്. ഡിസംബര്‍ 30 -നാണ് ഇയാള്‍ കാമുകിയെ കൊലപ്പെടുത്തിയത്. ഇപ്പോള്‍ മെലോ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തുന്നതിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.  31-കാരിയായ തന്റെ പങ്കാളി നകെറ്റ് ജാഡിക്സ് ട്രിനിഡാഡ് മാൽഡൊനാഡോയെയാണ് ഇയാൾ കുത്തിയത്. വിവാഹാഭ്യാർത്ഥന നടത്തുന്നതിന്റെ വീഡിയോ ഷെയർ ചെയ്ത് 24 മണിക്കൂറിന് ശേഷമായിരുന്നു ഈ കൊടുംക്രൂരത ഇയാൾ കാണിച്ചത്. വീഡിയോയ്ക്കൊപ്പം ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നും ഇയാൾ കുറിച്ചിരുന്നു.   വീഡിയോയിൽ കയ്യിൽ ഒരു മോതിരവുമായി മെലോ കാൽമുട്ടിലിരിക്കുന്നത് കാണാം. മാൽഡൊനാഡോ അമ്പരപ്പോടെ ഇയാളെ നോക്കുന്നു. കണ്ടുനിൽക്കുന്നവർ കയ്യടിച്ചും ആർപ്പുവിളിച്ചും ഇയാളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആകെ അമ്പരന്ന് നിൽക്കുന്ന മാൽഡൊനാഡോ പിന്നീട് ഇയാളുടെ അടുത്തേക്കെത്തുകയും അയാളെ ചുംബിക്കുകയും ചെയ്യുന്നുണ്ട്. അവിടെ നിന്നും അവൾ കൈനീട്ടുകയും അയാളുടെ കയ്യിൽ നിന്നും മോതിരം സ്വീകരിക്കുകയും ചെയ്യുന്നു. പിന്നീട്, അവർ വീണ്ടും ചുംബിക്കുന്നതും കാണാം.  എന്നാൽ, പിന്നീട് മാൽഡൊനാഡോയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മെലോയെ അറസ്റ്റ് ചെയ്തു. നേരത്തെ ഒരു സ്ത്രീയെ ബോക്സ് കട്ടർ കാണിച്ച് ഭീഷണിപ്പെടുത്തി ലൈം​ഗികമായി ഉപദ്രവിച്ച കേസും ഇയാളുടെ പേരിലുണ്ട്. ലൈം​ഗിക കുറ്റവാളികളുടെ പട്ടികയിലും ഉൾപ്പെട്ട ആളായിരുന്നു മെലോ.  അതേസമയം, ​ഗോഫണ്ട്മീ പേജിൽ മാൽഡൊനാഡോയുടെ ആന്റി കുറിച്ചത്, അവളുടെ രണ്ട് കുട്ടികൾ അനാഥരായി എന്നായിരുന്നു. അവരുടെ ഭാവി അനാഥമായി എന്നും അവർ കുറിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button