Health Tips

നിങ്ങൾ ശതാവരി കിഴങ്ങ് കഴിച്ചിട്ടുള്ളവർ ആണോ എങ്കിൽ അറിയാം ഗുണങ്ങൾ

അസാധാരണമായ ഔഷധ മൂല്യമുള്ള വള്ളി ച്ചെടിയാണ് ശതാവരി.സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃത നാമം തന്നെ ആയിരം ഔഷധ ഗുണം ശതാവരിയിൽ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കുന്നു.അസ്പരാഗസ് റസിമോസസ്(Asparagus Racemosus Wild) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ശതാവരി ലല്ലിയേസി കുടുംബത്തില്‍ പെട്ടതാണ്.ഇംഗ്ലീഷില്‍ അസ്പരാഗസ്(Asparagus) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.ശതാവരി,നാരായണി, സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം. ഇലകള്‍ ചെറു മുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്. മണ്ണിനടിയില്‍ ചെറു വിരലോളം വണ്ണ മുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നു. വെളുത്ത പൂവുകള്‍ നിറയെ ഉണ്ടാകും.സ്നിഗ്ധ ഗുണവും ശീത വീര്യവുമാണ് ശതാവരി.രുചികരമായ അച്ചാര്‍ എന്ന നിലയില്‍ ഭക്ഷ്യയോഗ്യ വുമാണ് ശതാവരി.നല്ലൊരു ദഹനൗഷധിയാണ് ശതാവരി. കിഴങ്ങാണ് ഔഷധ യോഗ്യ ഭാഗം,മഞ്ഞപ്പിത്തം, മുലപ്പാല്‍ കുറവ്,അപസ്മാരം,അര്‍ശ്ശസ്,ഉള്ളം കാലിലെ ചുട്ടുനീറ്റല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സ ക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്.
കാത്സ്യം,ഇരുമ്പ് എന്നിവയുടെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങള്‍ ക്കും ജ്വരത്തിനും,അള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. ശതാവരി ക്കിഴങ്ങ് ധാതു പുഷ്ടിക്ക് അത്യുത്തമ മാണ്. മൂത്ര ക്കടച്ചിലിന് മരുന്നായും ഉപയോഗിക്കാം മഞ്ഞപിത്തം,രക്തപിത്തം ശതാവരി ക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാര യോ തേനോ ചേര്‍ത്ത് കഴിക്കുക.

ഉള്ളന്‍കാല്‍ ചുട്ടു നീറുന്നതിന്: ശതാവരി ക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ച പ്പൊടി ചേര്‍ത്ത് പുരട്ടുക യും കഴിക്കുക യും ചെയ്യുക.
പ്രസവിച്ചു കിടക്കുന്ന സ്ത്രീകള്‍ ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്.
ശരീര പുഷ്ടിക്കും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നല്ലതാണ്.
മുലപ്പാല്‍ ഉണ്ടാകാന്‍:ശതാവരിക്കിഴങ്ങ് ഇടിച്ച്പിഴിഞ്ഞ നീർ പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക.
കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീർ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.
പുളിച്ചു തികട്ടല്‍, വയറുവേദന:ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത് അത്ര തന്നെ വെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായി കഴിക്കുക.

വയറു കടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക,മൂത്ര തടസ്സം,ചുടിച്ചില്‍ എന്നിവ ശമിക്കും. ശരീരത്തിന് കുളിര്‍മ്മനല്കാനും ഗൃഹാന്തരീക്ഷം ഭംഗികൂട്ടാനും ഉപയോഗിക്കുന്നു. വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും.വാത രോഗത്തിനും കൈകാല്‍ ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനി തൈലത്തിന്റെയും മുഖ്യ ചേരുവയായ ശതാവരി അലങ്കാരച്ചെടിയുമാണ്. സ്ത്രീകളില്‍ കാണുന്നഅസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനും സന്താനോല്പാദന ശേഷികുറവുള്ള പുരുഷന്മാര്‍ക്ക് കഷായ മുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.
15 മില്ലി ശതാവരി ക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹന സംബന്ധമായ അസുഖങ്ങള്‍ മാറും. ശതാവരി കിഴങ്ങ് അടങ്ങിയ പ്രധാന ഔഷധങ്ങള്‍ സാരസ്വതാരിഷ്ടം മഹാചന്ദനാദിതൈലം, പ്രഭന്ജനം കുഴമ്പ്, അശോക ഘൃതം, വിദര്യാദി കഷായം.

വാരങ്ങള്‍‍ തയ്യാറാക്കി 2 അടി അകലത്തില്‍‍ കുഴി കളെടുത്ത് ചാണക പ്പൊടി ചേര്‍ത്തിളക്കി പുതു മഴയോടെ തൈകള്‍ നടാം.ഈ കൃഷിക്ക് 2 വര്‍ഷത്തെ കാല ദൈര്‍ഘ്യമുണ്ട്.ഒരു വര്‍ഷം കഴിയുമ്പോള്‍‍ കിഴങ്ങ്മാന്തി വില്‍ക്കാം. വീണ്ടും കിഴങ്ങ് പൊട്ടി വളരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button