തൊടുപുഴയിൽ പഞ്ചായത്ത് കിണറ്റില്‍ കുടുങ്ങി പോത്ത്, രക്ഷകരായി അഗ്നിരക്ഷാസേന.

ഇടുക്കി: പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ട പോത്തിന് രക്ഷകരായി അഗ്നിരക്ഷാസേന. തൊടുപുഴ പുറപ്പുഴ പഞ്ചായത്ത് നാലാം വാര്‍ഡില്‍ യു.പി സ്കൂളിന് സമീപമാണ് സംഭവം. കാരകുന്നേല്‍ അനുരാജിന്റെ പോത്താണ് പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ടത്. ഏകദേശം 25 അടി താഴ്ചയുള്ള കിണറ്റില്‍ പത്തടിയോളം വെള്ളവും ഉണ്ടായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു. വീടൊഴിഞ്ഞ് പോയിട്ടും ശല്യം തുടർന്ന് എഐഎഡിഎംകെ നേതാവ്, ചൂലിന് തല്ലി യുവതികൾ, അറസ്റ്റ്, പുറത്താക്കി പാർട്ടി ഉടന്‍ തന്നെ തൊടുപുഴയില്‍ നിന്നും അസി. സ്റ്റേഷന് ഓഫീസര്‍ ബിജു പി. തോമസിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ഉബാസ്, സജീവ്, ഷിബിന്‍ ഗോപി, ജെയിംസ്, അനില്‍ നാരായണന്, ബെന്നി എന്നിവര്‍ സംഭവസ്ഥലത്ത് എത്തുകയും സജീവ്, ഷിബിന്‍ ഗോപി എന്നിവര്‍ കിണറ്റില്‍ ഇറങ്ങി ഹോസ് ഉപയോഗിച്ച് പോത്തിനെ ബന്ധിച്ച് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ സുരക്ഷിതമായി കരയില്‍ എത്തിക്കുകയും ചെയ്തു.
