Job VaccancyNational

ഇന്ത്യൻ നേവി വിളിക്കുന്നു! വമ്പൻ അവസരം, 327 ഒഴിവുകൾ; യോ​ഗ്യത, ശമ്പളം, അവസാന തീയതി..വിശദ വിവരങ്ങൾ ഇതാ

ഇന്ത്യൻ നേവിയിൽ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണാവസരം. വെസ്റ്റേൺ നേവൽ കമാൻഡ് മുംബൈ ഹെഡ്ക്വാ‍ർട്ടേഴ്സിന് കീഴിൽ ബോട്ട് ക്രൂ സ്റ്റാഫ് വിഭാ​ഗത്തിലാണ് അവസരം. 327 ഒഴിവുകളാണ് റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. ജനറൽ സെൻട്രൽ സ‍ർവീസ്, ​ഗ്രൂപ്പ് സി നോൺ ​ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം  കേന്ദ്രസർക്കാ‍ർ പുറപ്പെടുവിച്ചിട്ടുണ്ട്. മാർച്ച് 12 മുതൽ ഏപ്രിൽ 1 വരെയാണ് അപേക്ഷിക്കാൻ അവസരമുള്ളത്. പ്രായം: 18 – 25. അർഹർക്ക് ഇളവ്. കംപ്യൂട്ട‍ർ അധിഷ്ഠിത എഴുത്ത് പരീക്ഷ മുഖേനയാണ് അ‍ർഹരായവരെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദ‍ർശിക്കുക. ലാസ്കർ 1 192 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് വിജയമാണ് ആവശ്യമായ യോഗ്യത. നീന്തൽ അറിഞ്ഞിരിക്കണം. ഒരു വർഷത്തെ ജോലി പരിചയവും വേണം. ശമ്പളം: 18,000 – 56,900. ഫയർമാൻ  ഫയർമാൻ തസ്തികയിലേയ്ക്ക് 73 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് വിജയമാണ് യോഗ്യത. നീന്തൽ അറിഞ്ഞിരിക്കണം. പ്രി – സീ ട്രെയിനിംഗ് കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ശമ്പളം: 18,000 – 56,900. സ്രാങ്ക് ഓഫ് ലാസ്കർ ഈ തസ്തികയിൽ 57 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് ജയവും സ്രാങ്ക് സർട്ടിഫിക്കറ്റും സ്രാങ്ക് ഇൻ ചാർജ് ആയി 2 വർഷത്തെ പ്രവർത്തി പരിചയവും വേണം. ശമ്പളം: 25,500 – 81,100. ടോപസ്  ടോപസ് തസ്തികയിൽ 5 ഒഴിവുകൾ മാത്രമാണുള്ളത്. പത്താം ക്ലാസ് ജയം ആവശ്യമാണ. ഒപ്പം നീന്തലും അറിഞ്ഞിരിക്കണം. ശമ്പളം: 18,000 – 56,900.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button