NationalSpot light

ലൈംഗികത ആനന്ദമാണെന്ന് ഇന്ത്യൻ സ്ത്രീകൾക്ക് അറിയില്ല: നീന ഗുപ്ത

ഇന്ത്യയിലെ സ്ത്രീകളേയും അവരുടെ ലൈം​ഗിക താത്പര്യത്തേയുംകുറിച്ച് ആലോചിക്കുമ്പോൾ തനിക്ക് വിഷമമുണ്ടെന്ന് നടി നീന ​ഗുപ്ത. യൂട്യൂബറും ടെലിവിഷൻ അവതാരകയുമായ ലില്ലി സിം​​​ഗുമായി നടത്തിയ സംഭാഷണത്തിലാണ് അവർ ഇങ്ങനെ പറഞ്ഞത്. ആനന്ദമായി കരുതുന്നതിന് പകരം ഒരു കടമയായാണ് ഇന്ത്യൻ സ്ത്രീകൾ ലൈം​ഗികതയെ കാണുന്നത്. പുരുഷന്റെ ആനന്ദത്തിനും പ്രത്യുൽപാദനത്തിനും വേണ്ടി മാത്രമാണ് ലൈംഗികതയെന്ന് മിക്ക ഇന്ത്യൻ സ്ത്രീകളും വിശ്വസിക്കുന്നുവെന്നും അവർ പറഞ്ഞു.

ലൈം​ഗികതയെന്നാൽ ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയിലെ തൊണ്ണൊറ്റൊൻപതോ അല്ലെങ്കിൽ തൊണ്ണൂറ്റഞ്ച് ശതമാനമോ സ്ത്രീകൾക്കും അറിയില്ലെന്ന് നീന ​ഗുപ്ത അഭിപ്രായപ്പെട്ടു. ചെറിയൊരു വിഭാഗം സ്ത്രീകൾക്ക് മാത്രമാണ് സെക്സ് എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളു. ഭൂരിപക്ഷം സ്ത്രീകൾക്കും അത് ആസ്വാദകരമല്ല. സെക്സ് എന്നത് ഓവർ റേറ്റഡ് ആയ വാക്കാണെന്നും അവർ പറഞ്ഞു. ലൈംഗികതയെയും ലൈംഗികാഭിലാഷത്തെയുംകുറിച്ചുള്ള തന്റെ ധാരണകളെ സിനിമകൾ എങ്ങനെ രൂപപ്പെടുത്തിയെന്ന് അഭിമുഖത്തിൽ നീന തുറന്നു പറഞ്ഞു.

“നമ്മുടെ സിനിമകളിൽ അവർ എന്താണ് കാണിച്ചത്? നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ, നിങ്ങളുടെ ഏറ്റവും അടിസ്ഥാനമായ കാര്യം ഒരു പുരുഷനെ കണ്ടെത്തുക എന്നതായിരുന്നു. ഉമ്മവെച്ചാൽ ​ഗർഭിണിയാവുമെന്ന് കുറേക്കാലം ഞാൻ കരുതിയിരുന്നു. അതാണ് സത്യമെന്ന് ഞാൻ കരുതി. നമ്മുടെ സിനിമകൾ നമുക്ക് കാണിച്ചുതന്നത് അതാണ്. പുരുഷന്മാരാണ് ബോസ് എന്നാണ് സിനിമകൾ പറഞ്ഞിട്ടുള്ളത്. ഇപ്പോഴുള്ള സിനിമകളിലും സ്ഥിതി വ്യത്യസ്തമല്ല. പുരുഷന്മാരെ ആശ്രയിക്കാതെ സ്ത്രീകൾ സമ്പാദിക്കാൻ ആരംഭിച്ചതോടെ വിവാഹമോചനങ്ങളും വർദ്ധിക്കാൻ തുടങ്ങി.” നീന ​ഗുപ്ത പറഞ്ഞു.

മുൻപ് സ്ത്രീകൾക്ക് ജോലി ചെയ്ത് പണം സമ്പാദിക്കാനോ മതിയായ വിദ്യാഭ്യാസം നേടാനോ സാധിച്ചിരുന്നില്ല. എന്നാലിപ്പോൾ ചില സ്ത്രീകൾ പുരുഷന്മാരേക്കാളുംസമ്പാദിക്കുന്നുണ്ട്. കാര്യങ്ങൾ മാറിവരികയാണ്. ഇന്ത്യക്കാർ ലൈം​ഗികതയെ ഒരു നിഷിദ്ധ വിഷയമായി കാണുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ലൈം​ഗികത ആസ്വാദ്യകരമായ കാര്യമാണെന്ന് വളരെ ചെറിയൊരു വിഭാ​ഗം സ്ത്രീകളേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഭൂരിപക്ഷംപേർക്കും ഇത് ഒരു ആനന്ദമല്ലെന്നും അവർ ആവർത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button