അയഡിന്റെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
ശരീരത്തിന് വേണ്ട വളരെ പ്രധാനപ്പെട്ട ഒരു ധാതുവാണ് അയഡിൻ. തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിന് അയഡിൻ അത്യന്താപേക്ഷിതമാണ്. അയഡിന്റെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. ഗോയിറ്റർ, ഹൈപ്പോതൈറോയിഡിസം എന്നിവ അയഡിന്റെ കുറവ് മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളാണ്. അയഡിന്‍ കുറവു മൂലം ഉണ്ടാകുന്ന ചില ലക്ഷണങ്ങളെ പരിചയപ്പെടാം. വീർത്ത മുഖം അല്ലെങ്കിൽ വീർത്ത കണ്ണുകൾ ചിലപ്പോള്‍ അയഡിന്റെ കുറവു മൂലമുള്ള ലക്ഷണമാകാം. തൊണ്ടയിലെ മുഴ, പരുക്കൻ ശബ്ദം തുടങ്ങിയവയും ചിലപ്പോള്‍ അയഡിന്‍ കുറവിന്റെ സൂചനയാകാം. കഴുത്തിന് പിന്നിലെ കഴലയും നിസാരമായി കാണേണ്ട. ശരീരം എപ്പോഴും തണുത്തിരിക്കുന്നത് അയഡിന്റെ കുറവു മൂലമുള്ള ഒരു ലക്ഷണമാണ്. ശരീരത്തിലെ താപനിലയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ധാതുവാണ് അയഡിന്‍. കൈ കാലുകളില്‍ മരവിപ്പ്, ക്ഷീണം, തളര്‍ച്ച തുടങ്ങിയവയൊക്കെ അയഡിന്റെ കുറവു മൂലമുള്ള ലക്ഷണങ്ങളാണ്. ചര്‍മ്മം വരണ്ടതാകുക, തലമുടി കൊഴിച്ചില്‍ എന്നിവയും ഇതുമൂലമുണ്ടാകാം. ക്രമം തെറ്റിയ ആര്‍ത്തവം, മൂഡ് സ്വിംഗ്സ് എന്നിവയും അയഡിന്റെ കുറവു മൂലമുണ്ടാകാം. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.