Business

ക്രെഡിറ്റ് കാര്‍ഡ് ബാധ്യത തലവേദനയാണോ? ബാലൻസ് ട്രാൻസ്ഫർ ചെയ്ത് പരിഹാരം തേടാം

ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാര്‍ഡ് പലര്‍ക്കും ഒരു അനുഗ്രഹമാണ്. പക്ഷെ ക്രെഡിറ്റ് കാര്‍ഡ് തുക കൃത്യ സമയത്ത് അടച്ചില്ലെങ്കില്‍ അത് വല്ലാത്തൊരു ബാധ്യതയും ആയി മാറും. പ്രധാനമായും ഉയര്‍ന്ന പലിശയാണ് ക്രെഡിറ്റ് കാര്‍ഡ് കുടിശികയ്ക്ക് ഈടാക്കുന്നത്. അത് തന്നെയാണ് ബാധ്യത ഉയരാനും കാരണം. ഇനി ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡ് ഉള്ളവരാണെങ്കിലോ..സാമ്പത്തിക ബാധ്യത രൂക്ഷമാകും.ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡ് ഉള്ളവരും അവയ്ക്ക് കുടിശിക ഉള്ളവരുമായ വ്യക്തികള്‍ക്ക് ബാധ്യത ലഘൂകരിക്കാനുമുള്ള വഴിയാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍. ബാധ്യതയെല്ലാം ഒരു കാര്‍ഡിലേക്ക് മാറ്റാനും അത് വഴി തിരിച്ചടവ് അനായാസമാക്കാനും സാധിക്കും എന്നുള്ളതാണ് ഇതിന്‍റെ പ്രത്യേകത. ബാലൻസ് ട്രാൻസ്ഫർ സൗകര്യം വഴി,  ഒരു കാർഡിൽ നിന്ന് മറ്റൊന്നിലേക്ക് കുടിശ്ശികയുള്ള ബാലൻസ് ട്രാൻസ്ഫർ ചെയ്യാം. ബാലൻസ് ട്രാൻസ്ഫറുകൾക്കും പലിശയുണ്ട്, എന്നാൽ ഇത് ക്രെഡിറ്റ് കാർഡ് ഫിനാൻസ് ചാർജുകളേക്കാൾ വളരെ കുറവായിരിക്കും.    കടം ഏകീകരിക്കാനും തിരിച്ചടവ് എളുപ്പമാക്കാനും  ഒന്നിലധികം കാർഡുകളിൽ നിന്നുള്ള ബാലൻസുകൾ ഒരൊറ്റ ക്രെഡിറ്റ് കാർഡിലേക്ക് മാറ്റാനും ബാലൻസ് ട്രാൻസ്ഫറിലൂടെ കഴിയും. ആദ്യമായാണ്  ബാലൻസ് ട്രാൻസ്ഫർ ചെയ്യുന്നതെങ്കിൽ ഒരു പക്ഷെ  3 മുതൽ 12 മാസം വരെ കാലത്തേക്ക് കുറഞ്ഞ പലിശ നിരക്ക് എന്ന ഓഫർ ലഭിക്കാനും സാധ്യതയുണ്ട്. ഉദാഹരണത്തിന്   കാർഡ് എ, കാർഡ് ബി എന്നിവയിൽ നിന്ന് കാർഡ് സിയിലേക്ക് ബാലൻസ് ട്രാൻസ്ഫർ ചെയ്യുകയും ബാലൻസ് ട്രാൻസ്ഫറിന്റെ പലിശ നിരക്ക്  ആദ്യ 3 മാസത്തേക്ക്   പൂജ്യം ശതമാനം എന്ന ഓഫർ ലഭിക്കുകയും ചെയ്തു എങ്കിൽ,   പലിശയൊന്നും നൽകേണ്ടി വരില്ല.  60 ദിവസത്തിനുള്ളിൽ  ബാലൻസ് പരിഹരിക്കാൻ കഴിയുമെങ്കിൽ എസ്ബിഐ കാർഡ്സ് പൂജ്യം പലിശയും 180 ദിവസത്തെ കാലയളവ് തിരഞ്ഞെടുക്കുകയാണെങ്കിൽ പ്രതിമാസം 1.7 ശതമാനവും പലിശയും വാഗ്ദാനം ചെയ്യുന്നു. രണ്ടാമത്തേത് ആണെങ്കിൽ,  പ്രോസസ്സിംഗ് ഫീസ് ഈടാക്കുകയുമില്ല.ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, ബാലൻസ് കൈമാറ്റവുമായി ബന്ധപ്പെട്ട്  പലിശ മാത്രമല്ല ബാധ്യത ഉണ്ടാക്കുന്നത്.   കൈമാറ്റം ചെയ്യുന്ന തുകയുടെ 3 ശതമാനത്തിനും 5 ശതമാനത്തിനും ഇടയിലായേക്കാവുന്ന ഒറ്റത്തവണ ബാലൻസ് ട്രാൻസ്ഫർ ഫീസും ബാധകമായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button