National

ചൂടുകാലമാണ്… ശ്രദ്ധ വേണം! എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ച് സ്ത്രീയും 3 കുട്ടികളും മരിച്ചു; സംഭവം ഹരിയാനയിൽ

ഛത്തീസ്ഗഢ്: ഹരിയാനയിലെ ബഹദൂർഗഡിൽ എസി കംപ്രസർ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. സാങ്കേതിക തകരാറാണോ മറ്റേതെങ്കിലും കാരണങ്ങൾ കൊണ്ടാണോ അപകടമുണ്ടായതെന്നത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.  ശനിയാഴ്ചയാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ടവരെ കൂടാതെ ഒരാൾ ഗുരുതര പരിക്കുകളുമായി ചികിത്സയിൽ തുടരുകയാണ്. ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ വച്ചാണ് എയർ കണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറി ശബ്ദം കേട്ട അയൽവാസികൾ അധികൃതരെ അറിയിക്കുകയും പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തുകയും ചെയ്തു. സാങ്കേതിക തകരാറുകൾ മൂലമാണോ അതോ മറ്റേതെങ്കിലും ഘടകങ്ങൾ മൂലമാണോ സ്ഫോടനം ഉണ്ടായതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button