എന്ത് കഴിക്കുന്നു എന്നതല്ല, എങ്ങനെ കഴിക്കുന്നു എന്നതാണ് പ്രധാനം’; ഇന്ത്യൻ അടുക്കളകൾ കൊളസ്ട്രോൾ വർധിപ്പിക്കുന്ന ഇടമായി മാറുന്നതെന്തുകൊണ്ട്?

മഞ്ഞൾ, വെളുത്തുള്ളി, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ,സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി ഹൃദയാരോഗ്യത്തിന് ഏറ്റവും അത്യാവശ്യമെന്ന് ആഗോളതലത്തില്‍ ഏറെ ആഘോഷിക്കപ്പെടുന്ന ചേരുവകളെല്ലാം അടങ്ങിയ ഭക്ഷണമാണ് ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നതെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ വിരോധാഭാസമെന്ന് പറയട്ടെ,ജങ്ക് ഫുഡുകള്‍ കഴിക്കാത്തവരില്‍ പോലും കൊളസ്ട്രോള്‍ ഉള്‍പ്പടെയുള്ള ജീവിത ശൈലി രോഗങ്ങള്‍ പിടിമുറുക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. നമ്മൾ എന്ത് കഴിക്കുന്നു എന്നതിലല്ല, മറിച്ച് അത് എങ്ങനെ തയ്യാറാക്കുന്നു, എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് പ്രശ്നമെന്നാണ് ഡോക്ടർമാർ പറയുന്നത്.ഇന്ത്യൻ അടുക്കളകൾ ഹൃദയാരോഗ്യകരമായ ചേരുവകളാൽ സമ്പന്നമാണെന്നും പാകം ചെയ്യുന്നതിലും ചേരുവകളുടെ അളവിലുമാണ് പ്രശ്നം നടക്കുന്നത്.നമ്മള് തയ്യാറാക്കുന്ന രീതിയും അതില്‍ എന്ത് ചേർക്കുന്നു എന്നതും തമ്മിലുള്ള ബന്ധമാണ് ഇന്ത്യയിലെ ജീവിത ശൈലീ രോഗങ്ങളുടെ വര്‍ധനവിന് കാരണമെന്ന് ന്യൂഡൽഹിയിലെ ഫോർട്ടിസ് എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർവെൻഷണൽ കാർഡിയോളജിയിലെ സീനിയർ കൺസൾട്ടന്റ് ഡോ.വിവുദ് പ്രതാപ് സിംഗ് പറയുന്നു.അമിതമായി പാചകം ചെയ്യൽ, അമിതമായ നെയ്യ്, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, എണ്ണയില്‍ മുക്കിപൊരിക്കല്, കൃത്യമായ അളവില്ലായ്മ എന്നിവയെല്ലാം കാരണമാകുന്നതായും അദ്ദേഹം പറയുന്നു.
