Business

ജിയോയുടെ പുതുവര്‍ഷ സമ്മാനം, അണ്‍ലിമിറ്റഡ് 5ജി; 200 ദിവസ വാലിഡിറ്റിയില്‍ 2025 രൂപ പ്ലാന്‍ അവതരിപ്പിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പുതുവര്‍ഷ ഓഫര്‍ പ്രഖ്യാപിച്ചു. 2025 രൂപ വിലയുള്ള ന്യൂ ഇയര്‍ പ്ലാനാണിത്. എന്തൊക്കെയാണ് 2025 രൂപ പ്ലാനിന്‍റെ സവിശേഷതകള്‍ എന്ന് വിശദമായി നോക്കാം.  ജിയോ 2025 രൂപ പ്ലാനിന്‍റെ വിശദാംശങ്ങള്‍  200 ദിവസമാണ് റിലയന്‍സ് ജിയോയുടെ 2025 രൂപ പ്ലാനിന്‍റെ വാലിഡിറ്റി. അണ്‍ലിമിറ്റഡ് 5ജി നെറ്റ്‌വര്‍ക്കാണ് ജിയോ 2025 രൂപ പ്ലാനിലൂടെ വച്ചുനീട്ടുന്നത്. ആകെ 500 ജിബി 4ജി ഡാറ്റ ഇതിന് പുറമെയുണ്ട്. ദിവസം 2.5 ജിബിയാണ് ഉപയോഗിക്കാന്‍ കഴിയുക. 200 ദിവസത്തേക്ക് പരിധിയില്ലാത്ത വോയിസ് കോളും എസ്എംഎസും ലഭിക്കുമെന്നതും 2025 രൂപ പ്ലാനിന്‍റെ പ്രത്യേകതയാണ്.  മാസംതോറും 349 രൂപ കണക്കില്‍ റീച്ചാര്‍ജ് ചെയ്യുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ആകെ 468 രൂപയുടെ ലാഭം 2025 രൂപ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യുമ്പോഴുണ്ട്. അതിനാല്‍ തന്നെ ദീര്‍ഘകാലത്തേക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഗുണകരമായ പ്ലാനാണ് ജിയോ ന്യൂ ഇയര്‍ ഓഫറായി അവതരിപ്പിച്ചിരിക്കുന്നത്.  വേറെയും ഗുണങ്ങള്‍ ഇതിനെല്ലാം പുറമെ പാര്‍ട്‌ണര്‍ കൂപ്പണുകളും ഈ പാക്കേജില്‍ ജിയോ നല്‍കുന്നു. 2150 രൂപയ്ക്ക് ഷോപ്പിംഗും യാത്രയും ഭക്ഷണ വിഭവങ്ങളും ആസ്വദിക്കാനുള്ള സൗകര്യമാണിത്. കുറഞ്ഞത് 2500 രൂപയ്ക്ക് അജിയോയില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 500 രൂപ കൂപ്പണ്‍ ഉപയോഗിക്കാം. 499 രൂപയ്ക്ക് മുകളില്‍ ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ 150 രൂപ ഓഫ് കിട്ടും. ഈസ്മൈ ട്രിപ് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 1500 രൂപയുടെ കിഴിവ് ലഭിക്കും എന്നതാണ് പങ്കാളിത്ത ഓഫറിലുള്ള മറ്റൊരു മെച്ചം. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button