
കോട്ടയം: കോട്ടയത്ത് മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങിയ പൊലീസുകാരൻ വിജിലൻസ് പിടിയിലായി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബിജുവിനെ ആണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ സ്ത്രീയോട് ആണ് മദ്യം ആവശ്യപ്പെട്ടത്. പരാതിക്കാരിയായ സ്ത്രീയോട് പോലീസുകാരൻ ലൈംഗികചുവയോടുകൂടി സംസാരിച്ചെന്നും പരാതിയുണ്ട്. പൊലീസുകാരൻ കൈക്കൂലി ആവശ്യപ്പെട്ടത് പിന്നാലെ പരാതിക്കാരി വിജിലൻസിനെ സമീപിച്ചു. തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് പോലീസുകാരൻ പിടിയിലായത്.
