കിരീടപ്പോരിന് മുമ്പ് കിവീസിന് ഇരുട്ടടി, ഇന്ത്യക്കെതിരായ ഫൈനലില്‍ സൂപ്പര്‍ പേസര്‍ കളിക്കുന്ന കാര്യം സംശയത്തില്‍

ദുബായ്: ഇന്ത്യക്കെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി. നാളെ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ തോളിന് പരിക്കേറ്റ പേസര്‍ മാറ്റ് ഹെന്‍റി കളിക്കുന്ന കാര്യം സംശയത്തിലായതാണ് ന്യൂസിലന്‍ഡിന് പ്രഹരമായത്. ദക്ഷിണാഫ്രിക്കക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തിനിടെയാണ് ഹെന്‍റിക്ക് തോളിന് പരിക്കേറ്റത്. ഇന്ത്യക്കെതിരായ ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് പോരാട്ടത്തില്‍ മുന്‍നിരയെ എറിഞ്ഞിട്ട് 30-3 എന്ന സ്കോറിലേക്ക് ഇന്ത്യയെ തള്ളിവിട്ട ഹെന്‍റി അഞ്ച് വിക്കറ്റ് വീഴ്ത്തി കിവീസിനായി തിളങ്ങിയിരുന്നു. ദുബായിലെ സ്ലോ പിച്ചില്‍ ഹെന്‍റി ഫൈനലിലും ഇന്ത്യക്ക് വലിയ ഭീഷണിയാകുമെന്നാണ് കരുതുന്നത്. സെമിയില്‍ ദക്ഷണാഫ്രിക്കക്കെതിരെ 43 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി ഹെന്‍റി തിളങ്ങിയിരുന്നു. ടോളിവുഡില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാൻ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍, റോബിന്‍ഹുഡ് റിലീസ് 28ന് സ്കാനിംഗിന് വിധേയനാക്കിയ മാറ്റ് ഹെന്‍റിയുടെ പരിക്ക് ഗുരുതരമാണോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ സ്കാനിംഗിന് ശേഷം ഹെന്‍റി ബൗള്‍ ചെയ്തിരുന്നുവെന്നത് ശുഭസൂചനയാണെന്ന് ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു. ഫൈനലില്‍ ഹെന്‍റിയെ കളിപ്പിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും എന്നാല്‍ കളിക്കുമെന്ന കാര്യം ഇപ്പോള്‍ ഉറപ്പ് പറയുന്നില്ലെന്നും സ്റ്റെഡ് വ്യക്തമാക്കി. ടൂര്‍ണമെന്‍റില്‍ നാലു മത്സരങ്ങളില്‍ 10 വിക്കറ്റ് വീഴ്ത്തിയ ഹെന്‍റിയാണ് ചാമ്പ്യൻസ് ട്രോഫിയിലെ വിക്കറ്റഅ വേട്ടയില്‍ ഒന്നാമത്. ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ഇന്ത്യയുടെ ലക്ഷ്യം മൂന്നാം കിരീടം, ഒപ്പം 25 വര്‍ഷം മുമ്പത്തെ കണക്കു തീര്‍ക്കലും ഹെന്‍റി കളിച്ചില്ലെങ്കില്‍ ജേക്കബ് ഡഫിയോ നഥാന്‍ സ്മിത്തോ ആകും ഫൈനലില്‍ ന്യൂസിലന്‍ഡിനായി ഇറങ്ങുക. പാകിസ്ഥാനെ തോല്‍പിച്ച് ടൂർണമെന്‍റ് തുടങ്ങിയ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെയും തോല്‍പിച്ചാണ് സെമി ഉറപ്പിച്ചത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയോട് തോറ്റെങ്കിലും സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആധികാരിക ജയം നേടിയാണ് ഫൈനല്‍ ഉറപ്പിച്ചത്. ചാമ്പ്യൻസ് ട്രോഫിയില്‍ നാളെ ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലൻഡ് കിരീടപ്പോരാട്ടം. ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മണി മുതലാണ് മത്സരം തുടങ്ങുക.
