ഉയരം കൂടാന്‍ കുട്ടികള്‍ക്ക് നല്‍കേണ്ട ഏറ്റവും നല്ല ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് അറിയാം

കുട്ടികളിൽ ഉയരം കൂട്ടാനും ശരിയായ വളർച്ചയ്ക്കും ശരിയായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. വളരുന്ന പ്രായത്തിൽ കുട്ടികളുടെ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. വളരുന്ന പ്രായത്തിൽ കുട്ടികളുടെ ഡയറ്റില്‍ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ബി അടങ്ങിയ മുട്ട കുട്ടികള്‍ കഴിക്കുന്നത് ഉയരം കൂടാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ എ, സി, കാത്സ്യം, അയേണ്‍ അടങ്ങിയ ഇലക്കറികളും കുട്ടികൾക്ക് നല്‍കേണ്ടത് പ്രധാനമാണ്. കാത്സ്യം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ അടങ്ങിയ പാലും കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. പ്രോട്ടീന്‍, കാത്സ്യം തുടങ്ങിയവ അടങ്ങിയ സോയാ ബീന്‍സും ഉയരം കൂടാന്‍ കുട്ടികള്‍ക്ക് നല്‍കാം. പ്രോട്ടീന്‍, അയേണ്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും ഉയരം കൂടാന്‍ കുട്ടികള്‍ക്ക് ഗുണം ചെയ്യും. മുഴുധാന്യങ്ങള്‍ കഴിക്കുന്നതും കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണ്.
