Gulf NewsSpot light

കൊല്ലം ജില്ലാ പ്രവാസി സമാജം ക്രിസ്തുമസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും നടത്തി

ഷാർജ: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും ഷാർജ നാഷണൽ പാർക്കിൽ സംഘടിപ്പിച്ചു.

പ്രസിഡന്റ് അഹമ്മദ് ഷിബിലി അധ്യക്ഷനായ യോഗത്തിൽ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് ജനറൽ സെക്രെട്ടറി ജിബി ബേബി ആഘോഷങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഇരുപതാം വർഷത്തിലേക്ക് പ്രയാണം ആരംഭിച്ച സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി സംഘടന നാട്ടിൽ രജിസ്റ്റർ ചെയ്തതും അംഗങ്ങൾക്ക് ഗുണകരമായ പ്രോജെക്ട് നടപ്പിലാക്കുന്നതും ജനറൽ സെക്രട്ടറി അഡ്വ: നജുമുദീൻ സംഗമത്തിൽ പ്രഖ്യാപനം നടത്തി.

ട്രഷറർ യേശുദാസ്, വൈസ് പ്രസിഡന്റ് സീനോ ജോൺ നെറ്റോ, ജോയിന്റ് ട്രഷറർ മനോജ് മനാമ, കൺവീനർ അനസ് അബ്ദുൽ ഗഫൂർ, വനിതാ വിങ് പ്രസിഡന്റ് ബിന്ദു ഷിബിലി, സെക്രട്ടറി ലിജി അൻസാർ, ട്രഷറർ സൂഫി അനസ് എന്നിവർ സംസാരിച്ചു.

അനസ്, ആസിഫ് മിർസ , റഹിം കണ്ണനല്ലൂർ, യോഹന്നാൻ, ബിന്ദു ഷിബിലി, സാബു സൈനുദീൻ, രമേഷ് പിള്ള, നസീർ, ബൈജു, നിസാമുദീൻ, സിനി നസീർ, അൻസാർ അസീസ്, ലിജി അൻസാർ, അന്ന വിനിൽ, ഹബീബ് ഖാൻ, അനീഷ് യോഹന്നാൻ, സൂഫി അനസ്, ജയരാജ്, നൗഷാദ്, ഡെറിക് വില്യം, ഷംല ആസിഫ്, ലിൻസി, അസ്ഹർ, സവാദ്, സലാഹുദീൻ സലിം എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.

യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ: നജുമുദീൻ സ്വാഗതവും ട്രഷറർ ജർമിയാസ് യേശുദാസ് നന്ദിയും രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button