Kerala
ബൈക്കിൽ പോകുന്ന വിദ്യാർത്ഥികൾക്കു നേരെ കാട്ടാന പന മറിച്ചിട്ടു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കൊച്ചി: കോതമംഗലം – നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു കോളേജ് വിദ്യാർഥികൾക്ക് പരിക്ക്. പരിക്കേറ്റ രണ്ടു പേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്ത് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ആൻമേരി, അൽത്താഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ പരിക്കേറ്റ ആൻമേരിയുടെ നില ഗുരുതരമാണ്. ആന പിഴുത പന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിനു മുകളിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.