CrimeKerala

മൂന്നാറിലെ സൈലന്‍റ് വാലി റോഡിൽ പിടിയിലായ യുവാവിന്‍റെ കൈയ്യിൽ എൽഎസ്ടി സ്റ്റാമ്പ്, കഞ്ചാവ്; 11 വർഷം കഠിന തടവ്

ഇടുക്കി: മൂന്നാറില്‍ മയക്കുമരുന്ന് സ്റ്റാമ്പും കഞ്ചാവുമായി എക്സൈസ് പിടികൂടിയ പ്രതിക്ക് 11 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചടയമംഗലം സ്വദേശി അലീഫ് ഖാനെയാണ്(26) കോടതി ശിക്ഷിച്ചത്. 2023 ജനുവരി 25 ന് മൂന്നാർ ടോപ് സ്റ്റേഷൻ വേൽമുടി – സൈലന്‍റ് വാലി റോഡിൽ വച്ച് O.126 മില്ലിഗ്രാം എൽഎസ്ടി സ്റ്റാമ്പും ഏഴ് ഗ്രാം കഞ്ചാവുമായി ദേവികുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന എ.പി.ഷിഹാബും പാർട്ടിയും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് ഇടുക്കി അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആയിരുന്ന കാർത്തികേയൻ.കെ കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. തൊടുപുഴ എൻഡിപിഎസ്  സ്പെഷ്യൽ കോടതി ജഡ്ജ്  ഹരികുമാര്‍.കെ.എൻ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ്  കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി.രാജേഷ് ഹാജരായി. Read More : ഡേറ്റിംഗ് ആപ്പിലെ ചാറ്റിംഗ്, വിശ്വസിച്ച് പറഞ്ഞ സ്ഥലത്ത് ചെന്നപ്പോൾ പണി കിട്ടി, വീഡിയോ പകർത്തി; 6 പേർ പിടിയിൽ അതിനിടെ എറണാകുളം കാലടിയിൽ ഒൻപതര കിലോ കഞ്ചാവുമായി 3 പേർ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ ശുമാർ മണ്ഡൽ, അബ്ദുൾ അസീസ്, പെരുമ്പാവൂർ പാനിപ്ര സ്വദേശി ഷംസുദീൻ എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക സംഘവും കാലടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. ഓട്ടോറിക്ഷയിൽ കഞ്ചാവുമായി എത്തിയ പ്രതികളെ കാലടി ടൗണിൽ വച്ചാണ് പിടികൂടിയത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button