Entertaiment

പ്രണയദിനത്തില്‍ കോളേജ് കുമാരനായി ലുക്‍മാൻ, കൗതുകം ജനിപ്പിച്ച് ‘അതിഭീകര കാമുകൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് ലുക്മാൻ അവറാൻ. സഹനടനായി തുടങ്ങി നായക നിരയിലേക്കുയർന്ന താരം ഇതിനകം ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലുക്‍മാൻ കോളേജ് കുമാരനായി എത്തുന്ന ‘അതിഭീകര കാമുകൻ’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വാലന്‍റൈൻസ് ദിനത്തിൽ പുറത്തുവന്നിരിക്കുകയാണ്. ദൃശ്യ രഘുനാഥാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കാർത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു ഫീൽഗുഡ് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു കോളേജ് ക്ലാസ് മുറിയിൽ ഇരിക്കുന്ന നായകനും നായികയും പുറത്ത് ഒരു നിഴൽരൂപമായി കാലന്‍റെ രൂപത്തിലുള്ളൊരാളുമാണ് പോസ്റ്ററിലുള്ളത്. പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്‍തി ഗൗതം, ഗൗതം താനിയിൽ, സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘കൊറോണ ധവാൻ’ സിനിമയ്ക്ക് ശേഷം സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ കണ്ണൻ അതിരപ്പിള്ളി, പ്രൊഡക്ഷൻ കൺട്രോളർ: ശരത് പത്മനാഭൻ, ലൈൻ പ്രൊഡ്യൂസർ വിമൽ താനിയിൽ, കോസ്റ്റ്യൂം സിമി ആൻ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്‍ണൻ, സൗണ്ട് ഡിസൈൻ രാജേഷ് രാജൻ, സ്റ്റിൽസ്: വിഷ്‍ണു എസ് രാജൻ, ചീഫ് അസോസിയേറ്റ് ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടേഴ്‍സ്‍: വാസുദേവൻ വിയു, അഫ്‍സൽ അദേനി, ചീഫ് അസോസിയേറ്റ് ഡിഒപി ശ്രീജിത് പച്ചേനി, വിഎഫ്എക്സ് ത്രീ ഡോർസ്, ഡിസൈൻ: ടെൻപോയ്ന്‍റ്, പിആർഒ ആതിര ദിൽജിത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button