Kerala
മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിഞ്ഞു; ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരുക്കേറ്റു

മലപ്പുറം: മലപ്പുറം ജില്ലയിലെ പുത്തനത്താണി ചുങ്കം ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞു. തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റത്. ഇവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
