
മംഗളൂരു: ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായി തോക്ക് കൈവശം വെച്ചതിന് അന്തർസംസ്ഥാന കുറ്റവാളിയെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശി അബ്ദുൽ ഫൈസലാണ് (26) അറസ്റ്റിലായത്. പിസ്റ്റൾ, ലൈവ് ബുള്ളറ്റ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. ഇവയുടെ ആകെ വില 2.10 ലക്ഷം രൂപ വരും. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
