National

മൻമോഹൻ സിങ് ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാൾ -പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങ് ജിയുടെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു -മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.എളിയ ചുറ്റുപാടിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി വളർന്നു. ധനമന്ത്രി ഉൾപ്പെടെ വിവിധ സർക്കാർ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. വർഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചു. പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും ഉൾക്കാഴ്ചയുള്ളതായിരുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തി -മോദി അനുശോചിച്ചു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button