ലിറ്ററിന് 60 രൂപയാക്കണമെന്ന്, പാൽ വില വർധിപ്പിക്കാനൊരുങ്ങി മിൽമ

തിരുവനന്തപുരം: കേരളത്തിൽ പാലിന്റെ വില വർധിപ്പിക്കാനൊരുങ്ങി മിൽമ. ഇന്ന് ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യും. വിവിധ മേഖല യൂനിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമയുടെ ഭരണസമിതി യോഗമാണ് ഇന്ന് നടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലബാർ യൂണിയനുകൾ വർധിപ്പിക്കണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്.മൂന്ന് വർഷം മുമ്പാണ് മിൽമ സംസ്ഥാനത്ത് പാൽ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാൽ വില വർധിപ്പിക്കണമെന്ന് മിൽമ ആവശ്യപ്പെടുന്നുണ്ട്. ആവശ്യം ശക്തമായതോടെയാണ് മിൽമ ഭരണസമിതി ബന്ധപ്പെട്ട മേഖല യൂണിയനുകളോട് അഭിപ്രായം തേടിയിരിക്കുന്നത്.കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് 60 രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. വലിയ തുക കൂട്ടില്ലെന്ന് പറയുമ്പോഴും 10 രൂപ വർധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും പാൽ വില.എറണാകുളം മേഖലാ യൂണിയൻ ലിറ്ററിന് 60 രൂപ കർഷകർക്ക് നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ കർഷകർക്ക് 60 രൂപ ലഭിക്കണമെങ്കിൽ പാൽ വില അതിന് മുകളിൽ വർധിപ്പിക്കേണ്ടി വരും. അത്രയും വർധിപ്പിക്കില്ലെന്നാണ് ഭരണസമിതിയുടെ തീരുമാനം. മൂന്ന് വർഷം മുമ്പാണ് മിൽമ സംസ്ഥാനത്ത് പാൽ വില കൂട്ടിയത്.
